Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമഗ്ര ആരോഗ്യ...

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം 30ന് അവസാനിക്കും

text_fields
bookmark_border
പത്തനംതിട്ട: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കലും പുതിയ കാര്‍ഡ് വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നു. ഇനിയും പുതുക്കാത്തതും ഒക്‌ടോബറിലും നവംബറിലും അക്ഷയ വഴി പേര് രജിസ്റ്റര്‍ ചെയ്ത് പുതിയ കാര്‍ഡ് എടുക്കാത്തതുമായ കുടുംബങ്ങള്‍ക്കും താഴെപ്പറയുന്ന പൊതുകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം. കോന്നി താലൂക്ക് ആശുപത്രി അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, പത്തനംതിട്ട സ​െൻറ് പീറ്റേഴ്‌സ് ജങ്ഡനിലെ കാക്കനാട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡ് പുതുക്കൽ/വിതരണ കേന്ദ്രം എന്നിവിടങ്ങളിൽ 30ന് മുമ്പ് എത്തി കാര്‍ഡ് പുതുക്കാം. കഴിഞ്ഞ വര്‍ഷം കാര്‍ഡ് പുതുക്കിയവര്‍ക്കും ഒക്‌ടോബറിലും നവംബറിലും പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2013 മുതല്‍ കാര്‍ഡ് പുതുക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും ഈ വര്‍ഷം കാര്‍ഡ് ലഭ്യമാകും. ജില്ലയില്‍ 1,34,183 കാര്‍ഡ് പുതുക്കാനും 43,212 കുടുംബങ്ങള്‍ക്ക് പുതിയകാര്‍ഡ് നല്‍കാനുമുണ്ട്. ഇതുവരെ 1,53,508 കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവർ, പണമടച്ച് കാര്‍ഡ് എടുത്ത എ.പി.എല്‍ കുടുംബങ്ങൾ, ഫാമിലിഹെഡ് എന്ന പേരില്‍ കാര്‍ഡ് ലഭിച്ചവർ, 2013ന് ശേഷം കാര്‍ഡ് എടുത്ത് പിന്നീട് പുതുക്കാന്‍ സാധിക്കാത്തവര്‍ എന്നിവർ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാൽ നിർദേശിക്കുന്ന കേന്ദ്രങ്ങളില്‍ എത്തി കാര്‍ഡ് ശരിയാക്കി എടുക്കാം. ഫോൺ: 9846991250, 7025140202. ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പത്തനംതിട്ട: ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സാമൂഹികസുരക്ഷ മിഷന്‍ മുഖേന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ദേശീയതലത്തില്‍ ഭിന്നശേഷിക്കാരുടെ കണക്ക് ക്രോഡീകരിച്ച് ഡാറ്റ തയാറാക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് കാര്‍ഡ് നല്‍കുന്നത്. 2015ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 7,97,937 ഭിന്നശേഷിക്കാരാണുള്ളത്. ജില്ലയില്‍ 30,447 പേരാണുള്ളത്. ഇവരില്‍ 14,761 പേര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. ഇവര്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷം പദ്ധതിയുടെ ഭാഗമാക്കും. കലക്ടര്‍ പി.ബി. നൂഹി​െൻറ പ്രത്യേക താൽപര്യപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജില്ലയാകാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഡാറ്റഎന്‍ട്രി ജോലികള്‍ അക്ഷയയിലൂടെയാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സംരംഭകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ജില്ല ഇ-ഗവേണന്‍സ് മാനേജര്‍ കെ. ധനേഷ്, സാമൂഹികസുരക്ഷ മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ അമല്‍ വിജയ്, ജില്ല കോഓഡിനേറ്റര്‍ പ്രീതാകുമാരി, ഐ.ടി മിഷന്‍ കോഓഡിനേറ്റര്‍ ഉഷാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പകര്‍ച്ചവ്യാധി ബോധവത്കരണം പത്തനംതിട്ട: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് പകര്‍ച്ചവ്യാധി ബോധവത്കരണവും കിറ്റിഷോയും നടത്തി. മല്ലപ്പുഴശേരി മാര്‍ത്തോമ പാരിഷ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത വിക്രമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി, വത്സമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഗിണി വിശ്വനാഥൻ, റോസമ്മ, മിനി ബിജു, കുഞ്ഞാമ്മ തങ്കൻ, ബെന്നി കുഴിക്കാല, മെഡിക്കല്‍ ഓഫിസര്‍ ഡോ. രജനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ എ. സുനില്‍കുമാര്‍, ടി.കെ. അശോക് കുമാർ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. ഷാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് നരനാട്ടാണ് കിറ്റി ഷോ അവതരിപ്പിച്ചത്. ജില്ല മെഡിക്കല്‍ ഓഫിസി​െൻറയും വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ വല്ലന കുറിച്ചിമുട്ടം ഗവ. യു.പി.എസില്‍ െഡങ്കിപ്പനി ബോധവത്കരണ ക്ലാസും ഡോക്യുമ​െൻററി പ്രദര്‍ശനവും നടന്നു. പ്രധാനാധ്യാപിക ആര്‍. സുലേഖ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സീന മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജീവിതത്തിലും എ പ്ലസ് വാങ്ങാന്‍ കുട്ടികളെ പ്രാപ്തരാക്കണം -മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തനംതിട്ട: പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും കുട്ടികളെ എ പ്ലസോടെ വിജയംവരിക്കാന്‍ പ്രാപ്തരാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാക്ഷരതയില്‍ സംസ്ഥാനം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ മത്സര പരീക്ഷകളില്‍ പിന്നാക്കം പോകുന്നത് വിഷമകരമായ വസ്തുതയാണ്. ഇതിന് മാറ്റംവരാൻ വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിയിലൂടെ സാധ്യമാകണമെന്നും ഇതിനായി ജനങ്ങളും അധ്യാപകരും യോജിച്ചുള്ള സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ അണ്‍ എയിഡഡ് സ്‌കൂളുകള്‍ ഉപേക്ഷിച്ച് കൂട്ടത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നുണ്ട്. ഈ വര്‍ഷം 1.75 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ജി. അനിത, ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ എ.പി. സന്തോഷ്, എ.ടി. രാധാകൃഷ്ണന്‍, ആശ ഷാജി, കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഷെല്ലി ബേബി, ലതിക മോഹന്‍, കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് സെക്രട്ടി ജി. കൃഷ്ണകുമാര്‍, എസ്.എസ്.എ േപ്രാജക്ട് ഡയറക്ടര്‍ ആര്‍. വിജയമോഹന്‍ പ്രിന്‍സിപ്പല്‍ കെ. സുധ, പ്രധാനാധ്യാപിക വി.വി. ഓമന തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story