Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:12 AM IST Updated On
date_range 27 Jun 2018 11:12 AM ISTെഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
text_fieldsbookmark_border
പത്തനംതിട്ട: റാന്നി ഗവ. ഐ.ടി.ഐയില്‍ ഇലക്‌ട്രോണിക് മെക്കാനിക് ട്രേഡില്‍ െഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഒരുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവര്‍ ഈ മാസം 29ന് രാവിലെ 10ന് ഐ.ടി.ഐയില്‍ ഇൻറര്‍വ്യൂവിന് പങ്കെടുക്കണം. ഫോൺ: 04735 221085. റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കൽ പത്തനംതിട്ട: കോന്നി താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഓരോ ദിവസം വീതം ജൂലൈയിലും ആഗസ്റ്റിലും സ്വീകരിക്കും. പ്രമാടം, കോന്നി പഞ്ചായത്തുകളിലെ അപേക്ഷ തിങ്കളാഴ്ചയും വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളിലേത് ചൊവ്വാഴ്ചകളിലും ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലേത് ബുധനാഴ്ചകളിലും അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലേത് വ്യാഴാഴ്ചകളിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലേത് വെള്ളിയാഴ്ചകളിലും സ്വീകരിക്കും. വായന വാരാഘോഷ സമാപനം പത്തനംതിട്ട: മലയാഴപ്പുഴ ജെ.എം.പി ഹൈസ്‌കൂളില്‍ വായന വാരാഘോഷ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ജില്ല എസ്.എസ്.എ ബ്ലോക്ക് േപ്രാജക്ട് ഓഫിസര്‍ കെ.എന്‍. ശ്രീകുമാര്‍ നിർവഹിച്ചു. കുട്ടികള്‍ തയാറാക്കിയ പതിപ്പുകളുടെ പ്രകാശനം ഹയര്‍ സെക്കൻഡറി അധ്യാപകനും സിനിമ സഹസംവിധായകനുമായ അനൂപ് നിര്‍വഹിച്ചു. കുട്ടികളുടെ വഞ്ചിപ്പാട്ടും നാടന്‍പാട്ടുകളും അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ദിലീപ് കുമാര്‍, പ്രാധാനാധ്യാപിക ജെസി കെ. ജോൺ, ടി. വന്ദന, അബ്ദുൽ ഗഫൂര്‍, വിശാല്‍, രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ റാലി പത്തനംതിട്ട: ലഹരിവിരുദ്ധ സമൂഹമാകണം യുവതലമുറയുടെ ലക്ഷ്യമെന്ന് വീണ ജോര്‍ജ് എം.എൽ.എ. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലിയും കെ.എസ്.ആർ.ടി.സി ബസ് യാത്രയും എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്‌സൈസ് കമീഷണര്‍ ജെ. ചന്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യവർജന സമിതി ട്രഷറര്‍ വേണുക്കുട്ടന്‍ ലഹരിമോചന അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ. ചന്ദ്രപാലൻ, ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍ മഹേഷ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ. അനില്‍കുമാർ, ഷാബു തോമസ്, എസ്. അജി, കെ. മോഹനന്‍, രാജന്‍ പടിയറ തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.എം ഹയര്‍ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികള്‍ ഫ്ലാഷ് മോബും എം.ജി.എം മുത്തൂറ്റ് നഴ്‌സിങ് കോളജിലെ വിദ്യാർഥികള്‍ ലഹരിവിരുദ്ധ സ്‌കിറ്റും അവതരിപ്പിച്ചു. ലഹരിവിരുദ്ധ റാലി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ െസക്കൻഡറി സ്‌കൂളില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story