Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:12 AM IST Updated On
date_range 27 Jun 2018 11:12 AM ISTൈകവരി തകർന്ന് പാലം
text_fieldsbookmark_border
ചുങ്കപ്പാറ: ചുങ്കപ്പാറ-ആലപ്രക്കാട് പി.ഡബ്ല്യു.ഡി റോഡിൽ ഉൗരുകുഴിത്തോടിന് കുറുകെ നിർമിച്ച പാലത്തിെൻറ ഇരുവശത്തെയും കൈവരികൾ തകർന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പൊതുമരാമത്ത് അധികൃതർക്ക് അനക്കമില്ല. പാലത്തിെൻറ കൈവരികളിലെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് തെളിഞ്ഞുനിൽക്കുകയാണ്. വഞ്ചികപ്പാറ, ആലപ്രക്കാട്, കോട്ടാങ്ങൽ, പൊന്തൻപുഴ ഭാഗത്തേക്ക് പോകാൻ നിരവധി വാഹനങ്ങൾ ഇൗ റോഡിനെ ആശ്രയിക്കുന്നു. കുത്തനെയുള്ള ഇറക്കവും കൊടുംവളവും അപകടസാധ്യത വർധിപ്പിക്കുന്നു. 1994ൽ പണിത പാലം രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും അറ്റകുറ്റപ്പണി ചെയ്യാൻപോലും തയാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story