Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീവനക്കാരെ സസ്​പെൻഡ്​...

ജീവനക്കാരെ സസ്​പെൻഡ്​ ചെയ്​ത നടപടിക്കെതിരെ കൗൺസിൽ യോഗത്തിൽ ബഹളം

text_fields
bookmark_border
കോട്ടയം: സര്‍ക്കാര്‍ അനുവദിച്ച ഗ്രാൻറ് നഷ്ടെപ്പട്ടതി​െൻറ പേരില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം. തീരുമാനം രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസരിച്ചാണെന്ന പ്രതിപക്ഷ ആരോപണമാണ് ബഹളത്തിൽ കലാശിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗ്രാൻറ് ഇനത്തിൽ നഗരസഭക്ക് ലഭിക്കേണ്ട 1.40 കോടി യഥാസമയം ട്രഷറിയിൽ സമർപ്പിച്ചിരുന്നില്ല. ഇൗ സംഭവത്തിൽ രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം ചേർന്ന േയാഗത്തിൽ സംഭവം കൗൺസിലർമാർ ശ്രദ്ധയിൽപെടുത്തിയതോടെ രണ്ട് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായി അധ്യക്ഷ പി.ആര്‍. സോന അറിയിക്കുകായിരുന്നു. എന്നാല്‍, ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കീഴ്ജീവനക്കാരെ ബലിയാടാക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തി​െൻറ ആരോപണം. അംഗങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് സെക്രട്ടറി കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നും ഇവർ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണ് ജീവനക്കാരുടെ അനാസ്ഥയിൽ നഷ്ടമായത്. 12 ഗഡുക്കളായാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ഇതില്‍ നാലെണ്ണമാണ് നഗരസഭക്ക് കിട്ടാതെപോയത്. പണം അനുവദിക്കുന്ന മുറയ്ക്ക് നഗരസഭയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ട്രഷറിയില്‍ കത്തും മറ്റു രേഖകളും നല്‍കണം. രേഖകള്‍ കൃത്യമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായതോടെ ഗഡുക്കള്‍ നഷ്മായി. മാര്‍ച്ച് 31ന് രേഖകള്‍ സമര്‍പ്പിച്ചെങ്കിലും സാമ്പത്തിക വര്‍ഷത്തി​െൻറ അവസാന ദിവസം വൈകി നല്‍കിയ ഫയല്‍ പരിഗണിക്കാന്‍ ട്രഷറിക്കായില്ല. ഇൗ വിഷയത്തിലാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. എം.പി. സന്തോഷ് കുമാര്‍, ടി.സി. റോയി, ജാന്‍സി ജേക്കബ്, പി.എന്‍. സരസമ്മാൾ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story