Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹ.സ്ഥാപനങ്ങൾക്കെതിരായ...

സഹ.സ്ഥാപനങ്ങൾക്കെതിരായ പരാതി വിജിലൻസിന്​ നേരിട്ട്​ കൈമാറുന്നത്​ സർക്കാർ വിലക്കി

text_fields
bookmark_border
തൊടുപുഴ: സഹകരണ സ്ഥാപനങ്ങളിെല അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സഹകരണ രജിസ്ട്രാറുടെ സർക്കുലർ. ധനാപഹരണം, അഴിമതി, മറ്റ് ഗുരുതര ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച സഹകരണ വകുപ്പ് വിജിലൻസ് അന്വേഷണം നാല് ഘട്ടങ്ങളിലെ പരിശോധന റിപ്പോർട്ടുകൾ വിലയിരുത്തി സഹകരണ രജിസ്ട്രാർ ശിപാർശ െചയ്യുന്ന കേസുകളിൽ മാത്രം മതിയെന്നാണ് നിർദേശം. രജിസ്ട്രാർ നിർദേശിക്കുന്ന കേസുകൾ മാത്രമേ ഇനി സഹകരണ വിജിലൻസ് അന്വേഷിക്കൂ. സഹകരണ വകുപ്പിലെ മറ്റൊരു ഒാഫിസും വിജിലൻസ് ഒാഫിസർക്ക് നേരിട്ട് പരാതികളോ ഫയലുകളോ അന്വേഷണത്തിന് വിടരുതെന്നും നിർദേശിച്ചാണ് 16/06/2018ൽ 31 /2018 നമ്പറായി സംസ്ഥാന സഹകരണ രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. ഒരേ പരാതിയിൽ ഒന്നിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ നിർദേശം എന്നാണ് സർക്കുലറിൽ. അതേസമയം, പരാതികൾ വിജിലൻസിന് മുന്നിലെത്തണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നതാണ് സർക്കുലറി​െൻറ ദോഷം. പരാതികൾ വിജിലൻസിന് വിടുന്നത്, രജിസ്ട്രാറുടെ കൈകളിലൂടെ മാത്രമാകുന്നത് സർക്കാർ താൽപര്യങ്ങൾ കടന്നുകൂടാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.െഎ.ജി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സഹകരണ വിജിലൻസി​െൻറ തലപ്പത്ത്. ലഭിക്കുന്ന പരാതി വിജിലൻസ് ഒാഫിസർ അന്വേഷിക്കേണ്ടതാണെന്ന് കാണുന്നെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി ഗൗരവമുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അസി. രജിസ്ട്രാർതല അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണമെന്നതാണ് അടുത്ത പടി. പ്രാഥമിക പരിശോധനയിൽ അടിസ്ഥാനമുള്ളതായി കണ്ടെത്തിയ ശേഷം, വിജിലൻസ് ഒാഫിസർ അന്വേഷിക്കേണ്ടതി​െൻറ കാരണവും ആവശ്യകതയും സഹിതം റിപ്പോർട്ട് നൽകണം. ഇതാകെട്ട പരാതി കിട്ടി 15 ദിവസത്തിനുള്ളിലാകണം. സബ് രജിസ്ട്രാർമാരുടെ പ്രാഥമിക റിപ്പോർട്ട് ബന്ധപ്പെട്ട ജോ. രജിസ്ട്രാർമാരുടെ ശിപാർശ സഹിതം വേണം രജിസ്ട്രാർക്ക് സമർപ്പിക്കാൻ. പരാതിയുടെ ഒറിജിനലും പരിശോധന റിപ്പോർട്ടും കൂടാതെ കണ്ടെത്തിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ശിപാർശയും അടക്കം ചെയ്താകണം രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടത്. രജിസ്ട്രാർക്ക് നേരിട്ട് ലഭിക്കുന്നതും സർക്കാർ അയച്ചുകൊടുക്കുന്നതുമായ പരാതികളിൽ അടിയന്തര വിജിലൻസ് അന്വേഷണം ബോധ്യപ്പെടുന്ന പക്ഷം വിജിലൻസ് വിഭാഗം മുഖേന ഡി.െഎ.ജിക്ക് വിടാമെന്നും സർക്കുലർ പറയുന്നു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സഹകരണ സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകളിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ വിജിലൻസ് ഒാഫിസറുടെ അന്വേഷണത്തിൽ മാത്രമേ പൂർണമായി തെളിയിക്കാനാകൂ എന്ന് ബോധ്യപ്പെട്ടാൽ ഇത്തരം കേസുകളും രജിസ്ട്രാർ മുഖേന കൈമാറാം. ഇതിലും പ്രാഥമിക അന്വേഷണ നടപടി പൂർത്തിയാക്കിയിരിക്കണം. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story