Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 11:05 AM IST Updated On
date_range 25 Jun 2018 11:05 AM ISTശിൽപവേഗത്തിെൻറ വേറിട്ട പ്രദർശനമൊരുക്കി സതീശൻ
text_fieldsbookmark_border
കോട്ടയം: ശിൽപകലയിൽ വേറിട്ടുനിൽക്കുന്ന വി. സതീശെൻറ ശിൽപപ്രദർശനം ഡി.സി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. നഗരത്തിന് ഇതുവരെ കാണാത്ത 'ശിൽപത്തിലെ വേഗം' അനുഭവമാണ് സമ്മാനിക്കുന്നത്. കേരള ലളിതകല അക്കാദമി നടത്തുന്ന 'ജേർണി ടു മെമ്മറീസ്' പ്രദർശനം അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽനിന്ന് നേരിട്ടു പകർത്തിയതുപോലുള്ള ശിൽപങ്ങളാണ് മിക്കതും. ദുരൂഹതകൾ അധികമില്ലാതെ ആർക്കും ആസ്വദിക്കാവുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമായ ശിൽപങ്ങളാണ് തിരുവനന്തപുരം സ്വദേശിയായ സതീശെൻറ പ്രദർശനത്തിലുള്ളത്. ഒരു സൈക്കിളിൽ നിറയെ കുടങ്ങൾ കയറ്റി ഒാടിച്ചുപോകുന്ന ഒരാളുടെ 'ദി പോട്ടർ' ശിൽപം കാഴ്ചക്കാരുടെയെല്ലാം മനംകവർന്നു. കോട്ടയത്തെ സാംസ്കാരിക മേഖലയിൽനിന്നുള്ള നിരവധിപേർക്ക് പ്രദർശനം ആകർഷകമായി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നും ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്നും പഠനം പൂർത്തിയാക്കിയ സതീശൻ ദേശീയ സ്കോളർഷിപ് നേടിയിട്ടുണ്ട്. ലളിതകല അക്കാദമി പുരസ്കാരമടക്കം നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഡൽഹി, ചെെന്നെ, മധുര, വിശാഖപട്ടണം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങിലുൾപ്പെടെ അമ്പതിലേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒാസ്ട്രിയയിലേക്കും ഫ്രാൻസിലേക്കും നിരവധി ശിൽപങ്ങൾ വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്. ഉദ്ഘാടനത്തിൽ അക്കാദമി അംഗം കാരക്കാമണ്ഡപം വിജയകുമാർ, രവി ഡി.സി, കെ.എ. ഫ്രാൻസിസ്, രാജു വള്ളികുന്നം എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story