Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:11 AM IST Updated On
date_range 24 Jun 2018 11:11 AM ISTഎസ്.എഫ്.െഎ സംസ്ഥാന സമ്മേളനം: പ്രവർത്തനം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രതിനിധികൾ
text_fieldsbookmark_border
* സമ്മേളനം ഇന്ന് സമാപിക്കും കൊല്ലം: കാലാനുസൃതമായി പ്രവർത്തനം വിപുലെപ്പടുത്തണമെന്ന് എസ്.എഫ്.െഎ സംസ്ഥാന സമ്മേളനേത്താടനുബന്ധിച്ച പ്രതിനിധി ചർച്ചയിൽ ആവശ്യമുയർന്നു. നിലവിൽ സംഘടനയിലുള്ളത് സംസ്ഥാനത്തെ നാലിെലാന്ന് വിദ്യാർഥികൾ മാത്രമാെണന്ന പ്രവർത്തന റിപ്പോർട്ടിലെ വിലയിരുത്തൽ ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അംഗങ്ങളുടെ എണ്ണത്തിൽ ഒാരോ വർഷവും വർധനവുണ്ടാവുന്നുണ്ട്. എന്നാൽ, ഇതുകൊണ്ടായില്ല. കാമ്പസുകൾ അരാഷ്ട്രീയവത്കരിക്കെപ്പടുകയും എ.ബി.വി.പിപോലുള്ള സംഘടനകൾ കൂടുതൽ കലാലയങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം അവഗണിക്കാവുന്നതല്ല. സ്വകാര്യ കോളജ് മാനേജ്മെൻറുകൾ വിദ്യാർഥി സംഘടനകളെയും പ്രവർത്തകരെയും ശത്രുപക്ഷത്താണ് കാണുന്നത്. അതുെകാണ്ടുതന്നെ സംഘടനകളിലേക്ക് വരാൻ വിദ്യാർഥികൾ മടിക്കുന്ന സാഹചര്യമുണ്ട്. ഇത് മാറ്റിയെടുക്കാൻ കൃത്യമായ ഇടപെടൽ ഒാരോ പ്രദേശത്തും ഉണ്ടാകണം. കെ.എസ്.യു ദുർബലമാണെങ്കിലും അത് മുതലെടുത്ത് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഇന്നത്തെരീതി േപാര. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള പൊടിക്കൈ ഇടപെടലുകളല്ലാതെ വിദ്യാർഥികൾക്കിടയിൽ അടിത്തറ വിപുലപ്പെടുത്താൻ എ.െഎ.എസ്.എഫിന് കഴിയുന്നില്ലെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എ.െഎ.എസ്.എഫിനോട് ഇേപ്പാൾ സ്വീകരിച്ചിട്ടുള്ള സമീപനം തന്നെ തുടരുന്നതാവും ഉചിതെമന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന സെക്രട്ടറി എം. വിജിൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ചർച്ചക്ക് മറുപടി നൽകിയശേഷം പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കും. 25 വയസ്സ് പിന്നിട്ടവർ നേതൃനിരയിൽ തുടരേണ്ടതില്ലെന്ന സി.പി.എം നിർദേശം കർശനമായി പാലിക്കാനാണ് ധാരണ. അതിനാൽ നിലവിലെ സംസ്ഥാന സെക്രേട്ടറിയറ്റിലെയും കമ്മിറ്റിയിലെയും ഭൂരിപക്ഷം പേരും ഒഴിയും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന എല്ലാ ജില്ല സമ്മേളനങ്ങളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്ത പുതുമുഖങ്ങളാണ് ഭാരവാഹികളായത്. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ ഇല്ലാത്ത എല്ലാ ജില്ല ഭാരവാഹികളെയും ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തും. സർക്കാറിനും പൊലീസിനുമെതിരായ കാര്യമായ വിമർശനങ്ങളൊന്നും ഉയർന്നില്ല. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലെ എസ്.എഫ്.ഐയുടെ ചുമതലയുള്ള കെ.എൻ. ബാലഗോപാൽ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് മൂന്നിന് സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story