Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുന്നത്തുകളത്തില്‍:...

കുന്നത്തുകളത്തില്‍: പാപ്പർ ഹരജിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ നിക്ഷേപകർ

text_fields
bookmark_border
കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ് സമർപ്പിച്ച പാപ്പർ ഹരജിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ പണം നഷ്ടമായ നിക്ഷേപകരുടെ യോഗം തീരുമാനിച്ചു. കോട്ടയം സബ് കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയുടെ അടിസ്ഥാനത്തിൽ റിസീവറെ നിയമിച്ചതടക്കമുള്ള നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഗ്രൂപ് ഉടമ കെ.വി. വിശ്വനാഥനെതിരെ വഞ്ചനക്കുറ്റത്തിന് ക്രിമിനൽ കേസെടുക്കണെമന്നും രണ്ടുവർഷത്തിനിടെ അദ്ദേഹം നടത്തിയ പണ-വസ്തു ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ വിറ്റ വസ്തുക്കൾ തിരിച്ചുപിടിക്കണം. മരുക്കളുടെ പേരിലേക്ക് വൻതോതിൽ പണം മാറ്റി. ഇതാണ് തകർച്ചക്കിടയാക്കിയത്. വസ്തു ഇടപാടുകൾ സംശയാസ്പദമാണ്. പാപ്പർ ഹരജിയിൽ പറഞ്ഞിരിക്കുന്നതി​െൻറ ഇരട്ടിയോളം ആസ്തിയുണ്ടെന്നും ഇവയെല്ലാം മറ്റ് പലരുടെയും പേരിലേക്ക് മാറ്റിയിരിക്കുകയുമാണ്. പണം നിക്ഷേപിച്ചവർക്കൊപ്പം ചിട്ടി ഇടപാടുകാരും യോഗത്തിനെത്തിയിരുന്നു. ചിട്ടി പിടിച്ചവരുെട ആധാരം അടക്കമുള്ള രേഖകൾ കമ്പനിയുടെ കൈവശമാണ്. ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചു. ശശികുമാറിെന ചെയർമാനായി തെരഞ്ഞെടുത്തു. ഞായറാഴ്ച ഞായറാഴ‌്ച രാവിലെ 10ന‌് തിരുനക്കര ക്ഷേത്രമൈതാനത്ത‌്വിപുലമായ യോഗം ചേരും. ഇതിന് മുന്നോടിയായി കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ യോഗം ചേരും. തിങ്കളാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ നഷ്ടമായവരാണ് യോഗത്തിനെത്തിയത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് ചിട്ടിയില്‍ ചേരുകയും പെൻഷൻ പണമടക്കം നിക്ഷേപിച്ചവരുമായ അറനൂറോളം പേരാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലയണ്‍സ് ക്ലബ് ഹാളില്‍ ഒത്തുചേര്‍ന്നത്. 16 ശതമാനം പലിശ എന്ന വാഗ്ദാനത്തില്‍ ആകൃഷ്ടരായാണ് ആളുകള്‍ പണം നിക്ഷേപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story