Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:26 AM IST Updated On
date_range 23 Jun 2018 11:26 AM ISTലൈഫ് പദ്ധതി: ചിന്നക്കനാലിൽ 243 വീടുകൾ നിർമിക്കും
text_fieldsbookmark_border
തൊടുപുഴ: ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 243 വീടുകൾ പുതുതായി നിർമിക്കുന്നു. ഇതു സംബന്ധിച്ച അന്തിമ പട്ടിക ഒരാഴ്ചക്കകം പൂർത്തിയാകും. ജൂലൈ ആദ്യവാരം അർഹരായവർക്ക് ആദ്യഘട്ട നിർമാണത്തിനുള്ള തുക കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടുകൾക്ക് നാലു ലക്ഷം രൂപവീതമാണ് വകയിരുത്തിയിട്ടുള്ളത്. ചിന്നക്കനാൽ പഞ്ചായത്തിലെ ആദിവാസി മേഖലയായ ചെമ്പകത്തൊഴു, ടാങ്കുകുടി, പച്ചപ്പുൽ എന്നിവിടങ്ങളിലായി 22 കുടുംബങ്ങളെയാണ് ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ എസ്.ടി വിഭാഗക്കാർക്ക് വീട് നിർമിക്കുന്നതിന് ആറുലക്ഷം രൂപ വീതമാണ് അനുവദിക്കുക. ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിെൻറ ഭൂപ്രകൃതികൂടി കണക്കിലെടുത്ത് നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനുമറ്റും വരുന്ന അധിക ചെലവ് കൂടി ഉൾപ്പെടുത്തിയാണ് ആറു ലക്ഷം രൂപ അനുവദിക്കുക. പഞ്ചായത്ത് ശേഖരിച്ച ഉപഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തിൽ 100 വീടുകളുടെ വെരിഫിക്കേഷൻ നടപടി ഇതിനകം പൂർത്തിയായി. ഒരാഴ്ചക്കകം ബാക്കിയുള്ളവയുടെയും നടപടി പൂർത്തിയാകും. മുൻകാലങ്ങളിൽ പാതിവഴിയിൽ മുടങ്ങിപ്പോയ 31 വീടുകളുടെ നിർമാണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഏറ്റെടുത്തിരുന്നത്. ഇതിൽ 24 എണ്ണത്തിെൻറ നിർമാണവും പൂർത്തിയായി. ബാക്കിയുള്ള ഏഴെണ്ണത്തിെൻറ നിർമാണം അന്തിമഘട്ടത്തിലുമാണ്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി അൻപുരാജ്, വൈസ്പ്രസിഡൻറ് ശരവണകുമാർ, പഞ്ചായത്ത് സെക്രട്ടറി മനോജ് ബാബു, അസി. സെക്രട്ടറി ജോൺ, വി.ഇ.ഒ സേതു എന്നിവർ ചേർന്നാണ് ലൈഫ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അറസ്റ്റ് ചെയ്തു ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്യുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഓട്ടോ ൈഡ്രവറെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി സ്വദേശി അമ്പശ്ശേരി യദുകൃഷ്ണനെയാണ് (20) കഞ്ഞിക്കുഴി സി.െഎ വർഗീസ് അലക്സാണ്ടറുടെ നിർദേശപ്രകാരം എസ്.െഎ കെ.ജി. തങ്കച്ചൻ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. യുവാവിെൻറ നിരന്തര ശല്യത്തെത്തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ അധികൃതർ പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. സി.പി.ഒമാരായ എം.വി. സജു, എം.വി. മധു, ഒ.എസ്. അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക് രാജാക്കാട്: ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി സ്ത്രീക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. രാജാക്കാട് കുച്ചിലക്കാട്ട് ബിന്ദുവിനാണ് (48) ഇരുകാലിനും മുറിവേറ്റത്. കുരങ്ങുപാറയിലെ കണ്ണിക്കാട്ട് എസ്റ്റേറ്റിൽ ഏലത്തോട്ടത്തിൽ കളപറിക്കുന്നതിനിടെ കൂട്ടമായെത്തിയ കാട്ടുപന്നികളിലൊന്നാണ് കാലിൽ തട്ടി വീഴ്ത്തിയത്. ഇരുപതിലധികം തൊഴിലാളികൾ ഇൗ സമയം ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ കൺമുന്നിൽെവച്ചാണ് ബിന്ദുവിനെ കാട്ടുപന്നി ആക്രമിച്ചത്. എസ്റ്റേറ്റ് അധികൃതരും നാട്ടുകാരും ചേർന്ന് ഇവരെ രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. നാട്ടുകാർ വനപാലകരെ ബന്ധപ്പെട്ടതിനെ തുടർന്ന് നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞു. മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൊപ്പം കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും നാട്ടിലിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികൾക്ക് മടിയാണെന്ന് തൊഴിലുടമകളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story