Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:20 AM IST Updated On
date_range 23 Jun 2018 11:20 AM ISTജസ്ന കോട്ടക്കുന്നിൽ എത്തിയതിന് സ്ഥിരീകരണമില്ലെന്ന് പൊലീസ്
text_fieldsbookmark_border
മലപ്പുറം: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്ന മലപ്പുറം കോട്ടക്കുന്നിൽ എത്തിയതിന് സ്ഥിരീകരണമില്ലെന്ന് അന്വേഷണസംഘം. പത്രവാർത്തയെതുടർന്ന് വീണ്ടും മലപ്പുറത്ത് എത്തിയ അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. വെച്ചൂച്ചിറ എസ്.െഎ ദിനേശ് കുമാർ, എ.എസ്.െഎ നാസർ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. ജസ്നയെ ബസിൽ കണ്ടുവെന്ന കണ്ടക്ടറുടെ മൊഴിയെതുടർന്ന് ഇതിന് മുമ്പ് അന്വേഷണ സംഘം മലപ്പുറത്ത് വന്ന് അന്വേഷിച്ചെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. മേയ് മൂന്നിന് ബാഗുകളുമായി എത്തിയ രണ്ട് പെൺകുട്ടികൾ ഏറെ സമയം കോട്ടക്കുന്ന് പാർക്കിൽ ചെലവഴിച്ചിരുന്നു. പെൺകുട്ടികളിലൊരാൾ കരയുന്നതായി കണ്ടുവെന്ന് സുരക്ഷ ചുമതലയുള്ള ജീവനക്കാരൻ പാർക്ക് മാനേജറെ അറിയിച്ചിരുന്നു. ഇവരുടെ കൂടെ ആൺകുട്ടികളുമുണ്ടായിരുന്നു. ആരെങ്കിലും ഉപദ്രവിച്ചിട്ടാണോ കരഞ്ഞതെന്ന് ഉറപ്പുവരുത്താൻ അന്ന് പാർക്ക് മാനേജർ സി.സി.ടി.വി പരിേശാധിച്ചപ്പോൾ സംശയകരമായി ഒന്നും കണ്ടില്ല. സ്പെഷൽ ബ്രാഞ്ചും ലോക്കൽ പൊലീസും വിശദമായ അന്വേഷണം നടത്തിയിട്ടും ജസ്ന എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യമോ സാക്ഷിെമാഴികളോ ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് കോട്ടക്കുന്ന് പാർക്കിലെത്തിയ അന്വേഷണ സംഘം മാനേജറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഘം ശനിയാഴ്ചയും മലപ്പുറത്തുണ്ടാവും. സി.സി.ടി.വി ദൃശ്യത്തിലുള്ള െപൺകുട്ടി ജസ്നയല്ലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അത് ജസ്നയല്ല -പാർക്ക് മാനേജർ മലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്ന മലപ്പുറം േകാട്ടക്കുന്ന് പാർക്കിൽ എത്തിയതായുള്ള പ്രചാരണം തെറ്റാണെന്ന് പാർക്ക് മാനേജർ. ജസ്നയാണെന്ന സംശയമുണ്ടായപ്പോൾ ഒരുദിവസം മുഴുവൻ ചെലവഴിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോടും ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പാർക്കിലെത്തിയത് ജസ്നയല്ലെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഫോേട്ടാ സഹിതം ചോദിച്ചപ്പോഴും സെക്യൂരിറ്റിക്കാരൻ ഇൗ വാദത്തിൽ ഉറച്ചുനിന്നതായി മാനേജർ അൻവർ പറഞ്ഞു. മേയ് മൂന്നിനാണ് ജസ്ന കോട്ടക്കുന്നിലെത്തിയതെന്ന് പ്രചാരണമുണ്ടായത്. മൂന്ന് ആൺകുട്ടികൾക്കൊപ്പം കണ്ട പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഇൗ വിവരം പാർക്ക് മാനേജറെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പ്രശ്നമൊന്നും ശ്രദ്ധയിൽപെട്ടില്ല. ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നതായും മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story