Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുന്നത്തുകളത്തിൽ...

കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെ കൂടുതൽ നിക്ഷേപകർ; 380ഒാളം പരാതികൾ

text_fields
bookmark_border
കോട്ടയം: പാപ്പർ ഹരജി നൽകിയശേഷം ഉടമകൾ മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെ കൂടുതൽ പരാതിയുമായി നിക്ഷേപകൾ രംഗത്ത്. വെള്ളിയാഴ്ച വൈകുന്നേരംവരെ 380ഒാളം പരാതികളാണ് കോട്ടയം വെസ്റ്റ്, ഇൗസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയപ്പോൾ െപാലീസ് സ്റ്റേഷനിൽ 200 പേജി​െൻറ ബുക്ക് വെച്ചു. പാപ്പർ ഹരജി കോടതിയുടെ പരിഗണനയിലുള്ളതിനാൽ പുതിയ കേസുകൾ ഇനി രജിസ്റ്റർ ചെയ്യിെല്ലന്നും നിലവിലെ രണ്ട് കേസിൽ മറ്റുള്ളവരെ കക്ഷിചേർക്കുമെന്നും പൊലീസ് അറിയിച്ചു. ഗാന്ധിനഗർ, കുമരകം സ്റ്റേഷനുകളിലും പരാതിയുമായി ഇടപാടുകാർ എത്തിയെങ്കിലും ഇവരെ വെസ്റ്റ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. പരാതി നൽകിയവർക്ക് 10 കോടിയോളമാണ് കിട്ടാനുള്ളത്. 5100 ഇടപാടുകാരാണ് തങ്ങൾക്കുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും 4000ത്തോളം പേരുെട വിലാസം മാത്രമേ ഉള്ളൂെവന്നാണ് സൂചന. നിക്ഷേപകരുടെ പരാതിയിൽ വ്യാഴാഴ്ച കോട്ടയം ഇൗസ്റ്റ് പൊലീസ് ഗ്രൂപ് ഉടമ കാരാപ്പുഴ തെക്കും ഗോപുരത്ത് കെ.വി. വിശ്വനാഥനെതിരെ കേസെടുത്തിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായിരിക്കുന്നത്. ഇവിടുത്തെ ലോക്കറിൽ സൂക്ഷിക്കാൻ സ്വർണം നൽകിയിരുന്നവരും െവട്ടിലാണ്. സ്വർണ നിക്ഷേപ പദ്ധതിയിൽ പണമടച്ച് സ്വർണം വാങ്ങി ജ്വല്ലറിയിൽ തന്നെ സൂക്ഷിക്കുന്നവരും ഉണ്ടായിരുന്നു. ഇവരുടെയും സ്വർണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സ്ഥാപനങ്ങൾ പൂട്ടുന്നതിന് തൊട്ടുമുമ്പും നിക്ഷേപം സ്വീകരിച്ചതായി പരാതിയിൽ പറയുന്നു. രണ്ടുദിവസം മുമ്പും 20 ലക്ഷം രൂപയും ഡിപ്പോസിറ്റും സ്വീകരിച്ചിരുന്നു. കോട്ടയം സബ് കോടതിയിൽ പാപ്പർ ഹരജി നൽകിയശേഷമാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. വിവിധ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വൻകിട ചിട്ടിക്കമ്പനികൾ എന്നിവരിൽനിന്ന് പണം വാങ്ങിയശേഷമാണു ഭാര്യക്കൊപ്പം വിശ്വനാഥൻ മുങ്ങിയത്. ഇതിനായി ഒരുവർഷത്തെ പരിശ്രമം നടത്തിയിരുന്നു. ബന്ധുവി‍​െൻറ താഴത്തങ്ങാടിയിലെ സ്ഥലം ബാങ്കിൽ പണയംെവച്ചും പണം വാങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story