Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവണ്‍ എം.പി-വണ്‍ ഐഡിയ...

വണ്‍ എം.പി-വണ്‍ ഐഡിയ മത്സരം വൈദ്യുതി മോഷണം കണ്ടെത്താനുള്ള ആശയത്തിന്‌ ഒന്നാം സ്ഥാനം

text_fields
bookmark_border
കോട്ടയം: ജോസ്‌ കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടത്തി​െൻറയും ആസൂത്രണവകുപ്പി​െൻറയും സഹകരണത്തോടെ സംഘടിപ്പിച്ച 'വണ്‍ എം.പി-വണ്‍ ഐഡിയ' മത്സരത്തില്‍ പാത്താമുട്ടം സ​െൻറ് ഗിറ്റ്‌സ്‌ കോളജിലെ ഇലക്‌ട്രിക്‌ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലെ അല്‍ത്താഫ്‌ മുഹമ്മദ്‌ നേതൃത്വം നല്‍കിയ ടീമിന്‌ ഒന്നാം സ്ഥാനം. വൈദ്യുതി മോഷണത്തി​െൻറ തോത്‌ അളക്കാന്‍ ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ അഡ്വാന്‍സ്‌ഡ്‌ മീറ്ററിങ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്ന ഉപകരണമായിരുന്നു ഇവരുടെ ആശയം. 'സ്‌മാര്‍ട്ട്‌ ഫ്ലഷ്‌ സാനിറ്റേഷന്‍ സിസ്റ്റം' എന്ന ആശയവുമായി പാമ്പാടി ആര്‍.ഐ.ടിയിലെ വൈശാഖ്‌ എസ്‌. കുമാറും സംഘവും രണ്ടാമതെത്തി. പടിഞ്ഞാറന്‍ മേഖലകളിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ ശൗചാലയങ്ങളുടെ സെപ്‌റ്റിക്‌ ടാങ്കുകളില്‍ അമിതമായി വെള്ളം നിറയുന്നത്‌ പ്രതിരോധിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ത്രീഡി പ്രിൻറിങ് ചെലവുകുറഞ്ഞ രീതിയില്‍ സാധ്യമാകുന്ന ഫ്യൂഷന്‍ 3 ഡി എന്ന ആശയവുമായി സ​െൻറ് ഗിറ്റ്സ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാർഥി ഷോണ്‍ ജോണും സംഘവും മൂന്നാം സ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം രണ്ടര ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ കാഷ്‌ അവാര്‍ഡ് ലഭിക്കും. നാലാം സ്ഥാനം പാലാ സ​െൻറ് ജോസഫ്‌ എന്‍ജിനീയറിങ് കോളജിലെ ഐറിന്‍ ട്രീസ്‌ ജോസും സംഘവും അഞ്ചാം സ്ഥാനം ഇതേ കോളജിലെ ആൻറണി ജോസും സംഘവും നേടി. ആറാം സ്ഥാനം: സ​െൻറ് ഗിറ്റ്‌സ്‌ കോളജിലെ പ്രദീഷ്‌ രാജനും സംഘവും ഏഴാം സ്ഥാനം: കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളജിലെ കെ.എ. അഭിനന്ദും സംഘവും എട്ടാം സ്ഥാനം ഉഴവൂര്‍ സ​െൻറ് സ്റ്റീഫന്‍സ്‌ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബിയും സംഘവും എന്നിവരാണ് മറ്റ് ജേതാക്കൾ. ഈ അഞ്ച്‌ സ്ഥാനക്കാര്‍ക്ക്‌ പ്രത്യേക പ്രശസ്‌തിപത്രം സമ്മാനിക്കും. അടുത്ത മാസം കോട്ടയത്ത്‌ നടക്കുന്ന പൊതുചടങ്ങില്‍ വിജയികള്‍ക്ക്‌ സമ്മാനം വിതരണം ചെയ്യുമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. മികച്ച രീതിയില്‍ പദ്ധതികള്‍ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ് ടീമുകള്‍ക്ക്‌ ഇന്‍കുബേഷന്‍ സൗകര്യം നല്‍കുമെന്ന് ഡി.സി ബുക്‌സ് മാനേജിങ് ഡയറക്‌ടര്‍ രവി ഡി.സി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story