Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയ റേഷൻ കാർഡിനുള്ള...

പുതിയ റേഷൻ കാർഡിനുള്ള തടസ്സം നീങ്ങി; 25 മുതൽ അപേക്ഷ നൽകാം

text_fields
bookmark_border
കോട്ടയം: പുതിയ റേഷൻ കാർഡ് എടുക്കുന്നതിനുള്ള തടസ്സം നീങ്ങുന്നു. ഒരു വർഷമായി മുടങ്ങിക്കിടന്ന നടപടിയാണ് പുനരാരംഭിക്കുന്നത്. 25 മുതൽ ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ടാണ് പുതിയ കാർഡ് എടുക്കാനും അംഗങ്ങളെ ചേർക്കാനുമുള്ള നടപടി നിർത്തിവെച്ചിരുന്നത്. കാർഡില്ലാത്തതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വില്ലേജിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ് കിട്ടാനും തടസ്സമുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. ഫെബ്രുവരി 15 മുതൽ പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കാൻ ഉത്തരവായെങ്കിലും നിലവിൽ പേരുള്ള കാർഡിൽനിന്ന് റിഡക്ഷൻ സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാകാത്തതിനാൽ ഫലത്തിൽ പുതിയ കാർഡ് ഉണ്ടാക്കാൻ കഴിയില്ലായിരുന്നു. റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക, തിരുത്തൽ വരുത്തുക, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുക, പുതിയ റേഷന്‍ കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക എന്നീ നടപടിയാണ് 25 മുതൽ പുനരാരംഭിക്കുന്നത്. അതേസമയം, 2017വരെ നിലവിലുണ്ടായിരുന്ന കാർഡുകളിൽ 10 ശതമാനത്തിലധികം പുതുക്കിയില്ലെന്നാണ് കണക്ക്. കോട്ടയം, മീനച്ചിൽ, ചങ്ങനാശ്ശേരി, വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസുകളിലായി പതിനായിരത്തോളം കാർഡുകളാണ് പുതുക്കാതിരുന്നത്. രണ്ടാംഘട്ടം ഫോേട്ടായടുപ്പിനുശേഷവും പുതുക്കൽ നടപടി തുടങ്ങിയശേഷവുമുള്ള കണക്ക് ജില്ലയിൽ ശേഖരിച്ചുവരുന്നതേയുള്ളൂവെന്നാണ് സപ്ലൈ ഓഫിസ് അധികൃതർ പറയുന്നത്. കോട്ടയം താലൂക്കിൽ മാത്രം മൂവായിരത്തോളം കാർഡുകൾ പുതുക്കിയിട്ടില്ലെന്നാണ് ടി.എസ്.ഒയിലെ കണക്ക്. ഇനിയും പുതുക്കാനുള്ളവർ പുതിയ റേഷൻ കാർഡ് എടുക്കാനുള്ള നടപടിക്രമങ്ങൾ മുഴുവൻ പൂർത്തിയാക്കേണ്ടിവരും. തദ്ദേശസ്ഥാപനത്തിൽനിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വില്ലേജ് ഒാഫിസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, നിലവിൽ പേരുള്ള റേഷൻകാർഡ് എന്നിവ അപേക്ഷക്കൊപ്പം നൽകണം. ഗതാഗതക്കുരുക്ക് ഒഴിയാതെ കോട്ടയം; വിദ്യാർഥികൾ സ്കൂളിലെത്താൻ വൈകുന്നുവെന്ന് പരാതി കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകാതെ പൊലീസ്. എം.സി റോഡിൽ കോടിമത മുതൽ നാഗമ്പടം എസ്.എച്ച് മൗണ്ട് വരെയും കെ.കെ. റോഡിൽ കഞ്ഞിക്കുഴിവരെയുമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക്. കനത്ത മഴയും കൂടിയായാൽ പിന്നെ പറയുകയും വേണ്ട. കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയുമാണ് കുരുക്ക് ഏറെ വലക്കുന്നത്. രാവിലെയും വൈകീട്ടുമാണ് ഈ ഭാഗത്തെ യാത്ര പ്രയാസകരം. ആംബുലൻസുകളെപ്പോലും ഏറെ ബുദ്ധിമുട്ടിയാണ് കടത്തിവിടുന്നത്. ഇഴഞ്ഞുനീങ്ങുന്ന നഗരഗതാഗതത്തിനിടെ നിരതെറ്റിച്ചു പായുന്ന വാഹനങ്ങൾ പൊലീസിന് തലവേദനയാകുന്നു. ശാസ്ത്രി റോഡ്, നാഗമ്പടം സ്റ്റേഡിയത്തിനു സമീപം, കോടിമത നാലുവരിപ്പാത, കഞ്ഞിക്കുഴിയിൽനിന്ന് മണർകാട് ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും തിരിയുന്ന ഭാഗം, പുളിമൂട് ജങ്ഷനിൽനിന്ന് തിരുനക്കരയിലേക്കു വരുന്ന ഭാഗം എന്നിവിടങ്ങളിലാണ് നിരതെറ്റിച്ചുള്ള ഓട്ടംമൂലം ഗതാഗതക്കുരുക്ക് രൂക്ഷം. മേൽപാലം നിർമാണത്തെ തുടർന്ന് നാഗമ്പടം ഭാഗത്ത് മാസങ്ങളായുള്ള ഗതാഗതക്കുരുക്കിനു ശമനമായിട്ടില്ല. മഴ തുടങ്ങിയതോടെ ഇതുവഴി യാത്ര ദുസ്സഹമായി. കഴിഞ്ഞ ദിവസം പഴയപാലത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബീമിൽ കണ്ടെയ്നർ കുടുങ്ങി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വൈകിയാണ് എത്തുന്നത്. തിരിച്ചുപോകുന്നതും പ്രയാസപ്പെട്ടുതന്നെ. മഴ തുടങ്ങിയതോടെ റോഡ് പൂർണമായും ചളിയിൽ മുങ്ങിയ അവസ്ഥയാണ്. നിർമാണം നടക്കുന്ന ഭാഗത്തുനിന്ന് ചളി റോഡിൽ നിറയുന്നത് ബൈക്ക് യാത്രക്കാർക്ക് ദുരിതമാണ്. മാത്രമല്ല പഴയപാലത്തി​െൻറ മറുവശത്ത് സംരക്ഷണഭിത്തിയില്ലാത്തതും അപകടകാരണമാണ്. കഴിഞ്ഞദിവസം ഒരു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ജൂലൈ അവസാനത്തോടെ പാലം തുറന്നുകൊടുക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒാണസമ്മാനമായും പുതുവത്സര സമ്മാനമായും പാലം തുറന്ന് കൊടുക്കുമെന്ന് പറഞ്ഞിട്ടും നടന്നില്ല. മേൽപാലം നിർമാണത്തി​െൻറ അപ്രോച്ച് റോഡ് സംഗമിക്കുന്ന ഭാഗംവരെയുള്ള റോഡ് നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിടുന്നു. ഏറ്റവും കൂടുതൽ കുരുക്ക് അനുഭവപ്പെടുന്നത് പഴയ മേൽപാലത്തിലേക്ക് കയറുന്ന ഭാഗത്താണ്. പലപ്പോഴും പൊലീസ് എത്തിയാണ് ഇവിടെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്കിൽ രോഗികളുമായി എത്തുന്ന ആംബുലൻസും ഉൾപെടാറുണ്ട്. മാത്രമല്ല വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്. രൂക്ഷമാകുന്ന ഗതാഗതക്കരുക്ക് പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story