Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:08 AM IST Updated On
date_range 22 Jun 2018 11:08 AM ISTകുട്ടനാട് വികസന സമിതി: ഫാ. തോമസ് പീലിയാനിക്കലിനെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി
text_fieldsbookmark_border
ചങ്ങനാശ്ശേരി: കുട്ടനാട് വികസന സമിതിയിലെ ബാങ്ക് വായ്പ ക്രമക്കേട് സംബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത നിയോഗിച്ച ഏഴംഗസമിതി അന്വേഷിക്കും. വൈദികര്‍, അഭിഭാഷകര്‍, റിട്ട.ബാങ്ക് ഉദ്യോഗസ്ഥർ, ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സമിതി. കഴിഞ്ഞ രണ്ടുമാസമായി ഈ സമിതി ഇതുസംബന്ധിച്ച പഠനം നടത്തി വരുകയായിരുന്നു. പുതിയ സാഹചര്യത്തിൽ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ വിഷയവും സമിതി പരിശോധിക്കും. സര്‍ക്കാര്‍തലത്തിലുള്ള എല്ലാ അന്വേഷണങ്ങളോടും സഹകരിച്ചുള്ള പ്രവര്‍ത്തനമായിരിക്കും സമിതി നടത്തുക. അതിനിടെ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തെക്കേക്കര പള്ളി വികാരി സ്ഥാനത്തുനിന്നും ഫാ. തോമസ് പീലിയാനിക്കലിനെ നീക്കി. കുട്ടനാട് വികസനസമിതിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ കൂടിയായ ഫാ. സജി കൊച്ചുചിറയെ നിയമിച്ചു. കേസുകൾ കോടതിയുടെ പരിഗണനയിലായതിൽ ആരോപണങ്ങൾ സംബന്ധിച്ച് വസ്തുനിഷ്ഠമായ പരിശോധനകൾക്കുശേഷം ഉചിത നടപടി സ്വീകരിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽനിന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്ത് റിമാൻഡിലായ ഫാ. തോമസ് പീലിയാനിക്കലിന് രാമങ്കരി മജിസ്േട്രറ്റ് കോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story