Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ വീണ്ടും കനത്തു;...

മഴ വീണ്ടും കനത്തു; ജില്ലയിലെ താഴ്​ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

text_fields
bookmark_border
കോട്ടയം: മഴ കനത്തതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. ഒരാഴ്ച മുമ്പ് ഏറെ ദുരിതം വിതച്ച വെള്ളപ്പൊക്കത്തിൽനിന്ന് മോചിതരായതിനു പിന്നാലെ വീണ്ടും വെള്ളം ഉയരുന്നത് പടിഞ്ഞാറൻ നിവാസികളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ഇവരിൽ ഭീതിയും പരത്തുകയാണ് തോരാത്ത കാലവർഷപ്പെയ്ത്ത്. നിർത്താതുള്ള മഴയിൽ മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജിലനിരപ്പ് ഉയർന്നു. പുഴകൾ കലങ്ങിയൊഴുകുകയാണ്. മണിമലയാറ്റിലും വെള്ളം ഉയരുകയാണ്. കിഴക്കൻ വെള്ളത്തി​െൻറ വരവും ശക്തിപ്പെട്ടിരിക്കുകയാണ്. കുമാരനല്ലൂർ, കോടിമത, വേളൂർ, ഇല്ലിക്കൽ, താഴത്തങ്ങാടി, പഴയ സെമിനാരി, ചുങ്കം, പനയക്കഴിപ്പ് പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടായി. അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം പെയ്ത്തു വെള്ളം കെട്ടിക്കിടക്കുകയാണ്. മീനച്ചിലാറ്റിലും കൈവഴികളിലും ഇടത്തോടുകളിലും ജലവിതാനം ഉയരുന്നത് മൂലം വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. പൂന്ത്രക്കാവ്, ഇരവീശ്വരം, ജയന്തി ജങ്ഷൻ, പുലിക്കുട്ടിശ്ശേരി, വല്യാട്, കരീമഠം, കല്ലുങ്കത്ര, കുഴിത്താർ, ഭാഗങ്ങളിലും കുമാരനല്ലൂർ നഗരസഭ മേഖലയിൽ ചവിട്ടുവരി, മുണ്ടകം, വാഴക്കാല, ചിറയിൽ, നീലിമംഗലം, തൃക്കയിൽ, പുത്തേട്ട് ഭാഗങ്ങളിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടായി. കുമരകത്തി​െൻറ പലഭാഗങ്ങളിലും വെള്ളം ഉയർന്നുതുടങ്ങിയിട്ടുണ്ട്. അപ്പർകുട്ടനാട്ടിൽ മഴ മൂലം കൃഷിപ്പണി പാടെ സ്തംഭിച്ചിരിക്കുകയാണ്. മഴ തുടരുന്നത് ജില്ലയുടെ മലയോരമേഖലയും ഭീതി പരത്തുന്നുണ്ട്. ഉൾപൊട്ടൽ ഭീതിയിലാണ് നാട്ടുകാർ. ജില്ലയിൽ ഒാറഞ്ച് അെലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയുടെ പലഭാഗത്തും കാർഷികമേഖലയിലും മഴ ഏറെ നാശംവിതച്ചു. നൂറുകണക്കിന് കപ്പകളും വാഴകളും നിലംപതിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story