Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTസ്വാശ്രയ കോളജുകൾ: വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിർമാണം ഉടൻ-േകാടിയേരി
text_fieldsbookmark_border
കൊല്ലം: ഇൗ അധ്യയനവർഷംതന്നെ സ്വാശ്രയ കാമ്പസുകളിലേതടക്കമുള്ള വിദ്യാർഥികൾക്ക് സംഘടനാപ്രവർത്തനം അനുവദിക്കുന്ന നിയമനിർമാണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.െഎ 33ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. നടപ്പ് നിയമസഭ സമ്മേളനകാലയളവിൽ ബിൽ അവതരിപ്പിക്കാൻ കഴിയില്ല. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ ഇക്കാര്യത്തിൽ നിയമപ്രാബല്യമുള്ള സംവിധാനമുണ്ടാക്കും. വിദ്യാർഥി സംഘടനാപ്രവർത്തനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാറിന്. വിദ്യാർഥി പ്രാതിനിധ്യമില്ലാതിരുന്ന സർവകലാശാലകളുെട സിൻഡിക്കേറ്റിൽ അത് ഉറപ്പാക്കാനുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. പൊലീസിലെ ദാസ്യപ്പണിയടക്കമുള്ള വിഷയങ്ങളുയർത്തി ഇടതുഭരണത്തിെൻറ പ്രതിച്ഛായ നശിപ്പിക്കാണ് കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നത്. സർക്കാറിനെതിരായ കുത്തിത്തിരിപ്പുകൾ വിജയിക്കില്ല. ഇരകളെ സംരക്ഷിക്കുകയും അവർക്ക് നീതി നൽകുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചത് സർക്കാറിെൻറ ഇടപെടൽ തെളിയിക്കുന്നതാണ്. അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് കുറവുവന്നുെവന്നും കോടിയേരി പറഞ്ഞു. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക്.സി.തോമസ് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ ജന.സെക്രട്ടറി വിക്രംസിങ്, പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി എം. വിജിൻ, സി.പി.എം സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്. സുദേവൻ, എം. നൗഷാദ് എം.എൽ.എ, പി. രാജേന്ദ്രൻ, എസ്. ജയമോഹൻ, എക്സ്.ഏണസ്റ്റ് , സ്വാഗതസംഘം ജന. കൺവീനർ ശ്യാംമോഹൻ എന്നിവർ സംസാരിച്ചു. നഗരത്തിൽ വിദ്യാർഥി റാലി നടന്നു. 24 വരെ നടക്കുന്ന സമ്മേളനത്തിെൻറ പ്രതിനിനിധി സമ്മേളനം െവള്ളിയാഴ്ച രാവിെല പത്തിന് ആശ്രാമം യൂനുസ് കൺവെൻഷൻ സെൻററിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം െചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story