Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:17 AM IST Updated On
date_range 21 Jun 2018 11:17 AM ISTവ്യക്തിത്വ വികസനത്തിന് പത്രവായനയും വേണം -ആേൻറാ ആൻറണി
text_fieldsbookmark_border
ഈരാറ്റുപേട്ട: പാഠപുസ്തക വായന മാത്രമല്ല, പത്രവാര്‍ത്തകളും ലേഖനങ്ങളും ചരിത്രവും ലോകവിശേഷങ്ങളും അറിഞ്ഞാലേ വ്യക്തിത്വ വികാസം സാധ്യമാവൂവെന്ന് ആേൻറാ ആൻറണി എം.പി. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ചരിത്രം മനസ്സിലാക്കാനും ലോകത്തെ അറിയാനും പത്രവായന വേണം. 'മാധ്യമം' ലോകവിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ദരിദ്ര കുടുംബത്തില്‍നിന്നും രാഷ്ട്രപതി വരെയെത്തിയ ഉഴവൂരുകാരനായ കെ.ആർ. നാരായണന്‍, എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരെല്ലാം വായനയിലൂടെ വളര്‍ന്നവരാണന്നും ആേൻറാ ആൻറണി പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പ്രഫ. എം.കെ. ഫരീദ് അധ്യക്ഷത വഹിച്ചു. മാധ്യമം കോട്ടയം റീജനല്‍ മാനേജര്‍ കെ.വി. മൊയ്തീന്‍ കുട്ടി വെളിച്ചം പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ പ്രതിനിധി നജിയ സബീറിന് സ്‌പോണ്‍സര്‍ ഈരാറ്റുപേട്ട സെൻറ് ജേര്‍ജ് ഐ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഫ്രന്‍സീസും ആേൻറാ ആൻറണി എം.പിയും ചേര്‍ന്ന് ആദ്യ കോപ്പി നല്‍കി. ഈരാറ്റുപേട്ട മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൻ ബള്‍ക്കീസ് നവാസ്, പി.ടി.എ പ്രസിഡൻറും മുനിസിപ്പല്‍ കൗൺസിലറുമായ ഷൈല സലീം, പ്രിന്‍സിപ്പല്‍ ടി.ജി. രമണി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രതിനിധി എം.എഫ്. അബ്ദുല്‍ഖാദര്‍ സ്വാഗതവും മാധ്യമം ബിസിനസ് െഡവപ്മെൻറ് ഓഫിസര്‍ അന്‍വർ ബാഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story