Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻജിനീയറിങ്​ എൻട്രൻസ്​...

എൻജിനീയറിങ്​ എൻട്രൻസ്​ റാങ്കുകാർ അദ്വൈത് എച്ച്. ശിവം, എസ്​. ഹൃഷികേശ്​

text_fields
bookmark_border
ഹൃഷികേശ് (എൻജിനീയറിങ് എൻട്രൻസ് അഞ്ചാം റാങ്ക്) പത്തനംതിട്ട: എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് പത്തനംതിട്ട വലഞ്ചുഴി പവിത്രത്തിൽ കെ. ശ്രീകുമാറി​െൻറയും ശ്രീദേവിയുടെയും മകൻ എസ്. ഹൃഷികേശിന്. പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം മാർക്ക് ലഭിച്ചിരുന്നു. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിനും എ പ്ലസും ലഭിച്ചിട്ടുണ്ട്. പാലാ ബ്രില്യൻറിലായിരുന്നു എൻജിനീയറിങ് പരിശീലനം. െഎ.െഎ.ടിക്ക് പോകാനാണ് ഹൃഷികേശിന് താൽപര്യം. പിതാവ് പത്ര ഏജൻറാണ്. സഹോദരൻ: ആദികേശ് നാലാം ക്ലാസ് വിദ്യാർഥിയാണ്. അദ്വൈത് എച്ച്. ശിവം(എൻജിനീയറിങ് എൻട്രൻസ് ഒമ്പതാം റാങ്ക്) പത്തനംതിട്ട: എൻജിനീയറിങ് എൻട്രൻസിൽ പത്തനംതിട്ട ഓമല്ലൂർ സ്വദേശി അദ്വൈത് എച്ച്. ശിവം നേടിയത് ഒമ്പതാം റാങ്ക്. ഹാലാസ്യം വീട്ടിൽ ഹരീഷി​െൻറയും ബീതയുടെയും മകനാണ്. കഴി‌ഞ്ഞ വർഷം മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുത്ത 30 പേരിൽ ഒരാൾ അദ്വൈത് ആയിരുന്നു. കേരളത്തിൽനിന്ന് 20 വർഷത്തിനുശേഷമാണ് ഒരാൾ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നത്. കാഞ്ഞിരപ്പള്ളി സ​െൻറ് ആൻറണീസ് സ്കൂൾ വിദ്യാർഥിയാണ്. ഐ.ഐ.ടി ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒ.ബി.സിയിൽ 229ാം റാങ്കും ജനറലിൽ 1838ാം റാങ്കും ലഭിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ മാത്‌സ് ആൻഡ് കമ്പ്യൂട്ടിങ്ങിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ പോകാനാണ് താൽപര്യം. കുസാറ്റിൽ 28ാം റാങ്കിലുമുണ്ട്. അച്ഛൻ ഹരീഷ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ ഓവർസിയറാണ്. അമ്മ ബീത മാത്തൂർ ഗവ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസാണ്. സഹോദരൻ: അഭിറാം എച്ച്. ശിവം കാഞ്ഞിരപ്പള്ളി സ​െൻറ് ആൻറണീസ് സ്കൂൾ പ്ലസ് ടു വിദ്യാർഥി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story