Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTആന്ധ്രയിൽ നഴ്സിങ് പഠനത്തിെൻറ പേരിൽ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsbookmark_border
കോട്ടയം: ആന്ധ്രപ്രദേശിൽ നഴ്സിങ് പഠനത്തിെൻറ പേരിൽ തട്ടിപ്പിന് ഇരയായെന്നും സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതുമൂലം തുടർപഠനം മുടങ്ങിയതായും പെൺകുട്ടികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആലപ്പുഴയിലെ ഏജൻസി വഴി ബി.എസ്സി നഴ്സിങ്ങിന് പ്രവേശനം നേടിയ കോട്ടയം സ്വദേശിനികളായ മൂന്നുപെൺകുട്ടികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. പഠനത്തിന് എത്തിയശേഷമാണ് കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. പരാതിപ്പെെട്ടങ്കിലും നടപടിയൊന്നുമുണ്ടായില്ല. എട്ടുമാസം പിന്നിട്ടിട്ടും കൃത്യമായ ക്ലാസുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഒരുഅധ്യാപിക മാത്രമാണുള്ളത്. ക്ലാസ് ഒരുമണിക്കൂർ മാത്രവും. ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നത് നാലാംവർഷ വിദ്യാർഥികളാണ്. സൗകര്യങ്ങളില്ലാത്തതിനെക്കുക്കുറിച്ച് ചോദിച്ചാൽ പരീക്ഷയില്ലാതെ ജയിപ്പിക്കുമെന്നാണ് മറുപടിയെന്ന് വിദ്യാർഥികൾ പറഞ്ഞു. കാൻറീനിൽ ശുചിത്വംഇല്ല. രോഗംബാധിച്ചാൽ ചികിത്സ തേടാൻപോലും അനുവദിക്കാറില്ല. കോളജിലെ അവസ്ഥ പുറത്തുപറഞ്ഞാൽ ഭീഷണിയും മാനസിക പീഡനവുമാണ് നേരിടുക. ഇക്കാര്യം ഏജന്‍സിയുമായി സംസാരിച്ചപ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർഥികളുടെ പ്ലസ്ടു സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. തുടർപഠനത്തിന് അവസരം നഷ്ടമായതോടെ ഒരാളുടെ പിതാവ് കടുത്തുരുത്തി സ്റ്റേഷനിൽ പരാതിയും നൽകി. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 49 വിദ്യാർഥികൾ പഠിക്കുന്ന ബാച്ചില്‍ പകുതിയിലേറെ പേരും മലയാളികളാണ്. പലരും വിദ്യാഭ്യാസ വായ്പയെടുത്താണ് പഠനത്തിന് ചേർന്നത്. ആദ്യഘട്ടത്തില്‍ കോഴ്സിെൻറ ഫീസായി 46,000 മുതൽ 1,45,000 രൂപയാണ് അടച്ചത്. വാര്‍ത്തസമ്മേളനത്തില്‍ രക്ഷിതാക്കളായ കെ.എസ്. ജോണി കടുത്തുരുത്തി, എം.ആർ. അനില്‍ നെടുംകുന്നം, ചന്ദ്രശേഖരന്‍ നായര്‍ ചിറക്കടവ് എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story