Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTമുൻ ജില്ല പഞ്ചായത്ത് അംഗം മാണി ഗ്രൂപ് വിട്ടു
text_fieldsbookmark_border
കോട്ടയം: കേരളകോൺഗ്രസ് അംഗത്വവും വനിത കോൺഗ്രസ്-എം സംസ്ഥാന ട്രഷറർ സ്ഥാനവും രാജിവെച്ച് മുൻ ജില്ല പഞ്ചായത്ത് അംഗം സാലി ജോർജ്. ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയതിെൻറപേരിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്തുവെന്ന വ്യാജപ്രചാരണം ഉയർത്തി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ ഉന്മൂലനം ചെയ്യുന്നരീതി താഴേതട്ട് മുതൽ നിലനിൽക്കുന്നു. പാർട്ടിയോട് ചേർന്ന് നിൽക്കുന്ന ഏതാനും ആളുകളുടെ വളർച്ചക്കുവേണ്ടി അർഹമായ നീതി നിഷേധിക്കുകയാണ്. പെരുമ്പായിക്കാട്, അതിരമ്പുഴ ഡിവിഷനിൽനിന്നാണ് ജില്ല പഞ്ചായത്ത് അംഗമായി തെരെഞ്ഞടുക്കപ്പെട്ടത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, ജില്ല പ്ലാനിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സർവിസ് കോഒാപറേറ്റിവ് സൊസൈറ്റി ബോർഡ് മെംബർ, ഏറ്റുമാനൂർ അർബൻ കോഒാപറേറ്റിവ് സൊസൈറ്റി ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story