Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTമൂലമറ്റം പവർ ഹൗസിലെ വാർഷിക അറ്റകുറ്റപ്പണികൾ 26ന് ആരംഭിക്കും
text_fieldsbookmark_border
മൂലമറ്റം: . അഞ്ചു മാസക്കാലം നീണ്ടു നിൽക്കുന്നതാണ് ഈ അറ്റകുറ്റപ്പണികൾ. പവർ ഹൗസിലെ അഞ്ച് ജനറേറ്ററുകളിലെ അറ്റകുറ്റപ്പണികൾ ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ചെയ്ത് തീർക്കും. ഓരോ മാസവും ഓരോ ജനറേറ്ററുകൾ എന്ന രീതിയിലാണ് അറ്റകുറ്റപ്പണി നടത്തുക. ഒന്നാം നമ്പർ ജനറേറ്ററാണ് ആദ്യം അറ്റകുറ്റപ്പണികൾക്കായി എടുക്കുക. മൂന്നാം നമ്പർ ജനറേറ്ററിെൻറ നവീകരണം നടക്കുന്നതിനാൽ അത് അറ്റകുറ്റപ്പണിക്ക് എടുക്കേണ്ടതില്ല. കഴിഞ്ഞ രണ്ട് തവണ അറ്റകുറ്റപ്പണിക്ക് സന്നദ്ധത അറിയിച്ച് അനുമതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇരുപത്തി ആറാം തീയതിയിൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂലമറ്റം നിലയം അധികൃതർ. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ആകെ 780 മെഗാവാട്ട് പദ്ധതിയാണ് മൂലമറ്റം പവർ ഹൗസിലേത്. അറ്റകുറ്റപ്പണിയും നവീകരണവും ഒരേ സമയത്ത് നടക്കുന്നതിനാൽ നവംബർ വരെയുള്ള കാലയളവിൽ പവർഹൗസിലെ രണ്ട് ജനറേറ്ററുകൾ പ്രവർത്തിക്കില്ല. ഈ സമയത്ത് ഉണ്ടാകുന്ന വൈദ്യുതി ഉൽപാദനത്തിലെ കുറവ് മറ്റ് ചെറുകിട പദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ച് പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story