Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കണം -മാർ മാത്യു മൂലക്കാട്ട്

text_fields
bookmark_border
കോട്ടയം: ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കാൻ സാമൂഹിക ശുശ്രൂഷകർ മുൻഗണന നൽകണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. കേരള സോഷ്യൽ സർവിസ് ഫോറം കേരളത്തിലെ 32 രൂപതകളിലെ സാമൂഹിക ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്മ​െൻറ് കമീഷൻ ചെയർമാൻ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷതവഹിച്ചു. കേരള സോഷ്യൽ സർവിസ് ഫോറം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടി​െൻറ പ്രകാശനം സീറോ മലബാർ സോഷ്യൽ അപ്പോസ്തലേറ്റ് നാഷനൽ കോഒാഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. 'ൈക്രസ്തവ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ' വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, ഫാ. തോമസ് തറയിൽ, പ്രഫ. മോനമ്മ കോക്കാട് വി.ആർ. ഹരിദാസ്, ഫാ. റൊമാൻസ് ആൻറണി, സോഷ്യൽ സർവിസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, സിസ്റ്റർ ജെസീന എസ്.ആർ.എ, ജോബി മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story