Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:14 AM IST Updated On
date_range 20 Jun 2018 11:14 AM ISTഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം
text_fieldsbookmark_border
കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26ന് െകാച്ചിയിൽ നടക്കും. എറണാകുളം സെൻറ് തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 11.30ന് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള എന്നിവർ പെങ്കടുക്കും. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story