Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:05 AM IST Updated On
date_range 20 Jun 2018 11:05 AM ISTവെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ബൈക്കിലെത്തിയവരെ മര്‍ദിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കളെ മർദിച്ച സംഭവത്തിൽ അറസ്റ്റ്. സഹോദരങ്ങളായ ചങ്ങനാശ്ശേരി പനച്ചിക്കാവ് ആശാരിപറമ്പില്‍ വിജിത് (25), സഹോദരന്‍ വിനിറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഇവരുടെ സുഹൃത്ത് ഒളിവിലാണെന്ന് ചങ്ങനാശ്ശേരി പൊലീസ് അറിയിച്ചു. മർദനത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കൂട്ടിക്കല്‍ സ്വദേശികളായ റഫീഖ്, ഫൗസാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വെള്ളം നിറഞ്ഞ എ.സി റോഡ് വഴി ഇവർ ആലപ്പഴ ബീച്ചിലേക്ക് പോകുകയായിരുന്നു. ഇതിനിടെ റോഡരികിൽ നിന്നവർ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ഇവെര മർദിക്കുകയായിരുന്നു. അറിയാതെ സംഭവിച്ചതാെണന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും സംഘം മർദനം തുടര്‍ന്നു. ഇതോടെ ഈ വഴി വാഹനത്തിലെത്തിയവര്‍ മര്‍ദനരംഗം ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകത്തെത്തിയത്. മര്‍ദനമേറ്റ യുവാക്കളില്‍ ഒരാള്‍ ഞായറാഴ്ച ഛര്‍ദിക്കുക കൂടി ചെയ്തതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് തലക്ക് പരിക്കേറ്റ ഫൗസനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയില്‍നിന്ന് പ്രതികളെ തിരിച്ചറിയുകയും ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story