Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:56 AM IST Updated On
date_range 20 Jun 2018 10:56 AM ISTയു.എ.ഇ വിസ നയംമാറ്റം: വിധവകൾക്കും കുഞ്ഞുങ്ങൾക്കും വിസ കാലാവധി ദീർഘിപ്പിച്ചു നൽകും
text_fieldsbookmark_border
അബൂദബി: യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ച പുതുക്കിയ വിസനയം വിധവകൾക്കും വിവാഹമോചിതരാകുന്ന സ്ത്രീകൾക്കും ആശ്വാസമാകും. യു.എ.ഇ വിസയുള്ള സ്ത്രീകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ജീവിതത്തിൽ ഇത്തരമൊരു പ്രതിസന്ധിഘട്ടം വന്നാൽ സ്പോൺസർ ഇല്ലാതെത്തന്നെ ഒരു വർഷത്തേക്ക് വിസ കാലാവധി ദീർഘിപ്പിച്ചു നൽകാനാണ് പെരുന്നാളിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ച നയത്തിലെ വ്യവസ്ഥകളിലൊന്ന്. ഭർത്താവിെൻറ മരണം അല്ലെങ്കിൽ വിവാഹമോചനം നടന്ന ദിവസം മുതൽ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകുക. കുടുംബനാഥെൻറ അഭാവത്തിലും സ്ത്രീകൾക്ക് സാമൂഹിക -സാമ്പത്തിക സുരക്ഷ ഒരുക്കലാണ് ഇതിെൻറ മുഖ്യ ലക്ഷ്യം. ഒക്ടോബർ മുതൽ ഇൗ വ്യവസ്ഥ പ്രാബല്യത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story