Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:53 AM IST Updated On
date_range 20 Jun 2018 10:53 AM ISTവണ്‍ എം.പി വണ്‍ ഐഡിയ ഗ്രാൻഡ് ഫിനാലെ
text_fieldsbookmark_border
കോട്ടയം: ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയം ലോക്സഭ മണ്ഡലത്തിെൻറ സുസ്ഥിര വികസനത്തിന് വഴികാട്ടുന്ന നൂതന പ്രായോഗിക ആശയങ്ങളും കണ്ടുപിടിത്തങ്ങളും കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച 'വണ്‍ എം.പി-വണ്‍ ഐഡിയ' മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെ നടന്നു. കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, എം.ജി യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കേരള സ്റ്റാര്‍ട്ടപ് മിഷന് ഡയറക്ടര്‍ ടോം തോമസ്, ധനവകുപ്പ് ജോയൻറ് സെക്രട്ടറി പ്രദീപ്കുമാര്‍, ഡി.സി ബുക്ക് എം.ഡി രവി ഡി.സി, നബാര്ഡിെൻറയും കിലയുടെയും ആരോഗ്യവകുപ്പിെൻറയും വ്യവസായവകുപ്പിെൻറയും പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘമാണ് വിധിനിര്‍ണയം നടത്തിയത്. 500ലധികം എന്‍ട്രികളാണ് മത്സരത്തിനായി ലഭിച്ചത്. അതില്‍നിന്ന് പ്രാഥമിക വിദഗ്ധ പരിശോധന സംഘം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സമര്‍പ്പിച്ച പദ്ധതികളില്‍ നിന്ന് 99 എണ്ണം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുത്ത നിര്‍ദേശങ്ങള്‍ തുടര്‍നിരീക്ഷണത്തിന് രൂപവത്കരിച്ച വിദഗ്ധസമിതി, അപേക്ഷകരെ നേരില്‍കണ്ട് വിലയിരുത്തി. അതില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 10 മത്സരാര്‍ഥികളാണ് ഗ്രാൻഡ് ഫിനാെലയില് പങ്കെടുത്തത്. ഫലപ്രഖ്യാപനം വൈകാതെ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story