Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹെപ്പറ്റൈറ്റിസ് എ...

ഹെപ്പറ്റൈറ്റിസ് എ പകരാതിരിക്കാന്‍ ശ്രദ്ധ വേണം -ജില്ല മെഡിക്കല്‍ ഓഫിസര്‍

text_fields
bookmark_border
പത്തനംതിട്ട: മഴക്കാലത്ത് പടരാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, മനംപിരട്ടല്‍, ഛര്‍ദി, ഓക്കാനം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് എ തിരിച്ചറിയാം. രോഗം വന്നവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിച്ച് വിശ്രമിക്കണം. നിയന്ത്രണ മാര്‍ഗങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. ജലപരിശോധന നടത്തി കുടിവെള്ളം രോഗാണുമുക്തമാണെന്ന് ഉറപ്പുവരുത്തണം. ജലസ്രോതസ്സുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം. പരിസര ശുചിത്വം ഉറപ്പുവരുത്തി ജലം മലിനമാകുന്നത് തടയണം. ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പിട്ടു കഴുകണം. പഴകിയതും മലിനവുമായ ആഹാരം, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുന്നതോടൊപ്പം കുപ്പിപ്പാല്‍ ഒഴിവാക്കണം. കാഷ് അവാര്‍ഡിന് അപേക്ഷിക്കാം പത്തനംതിട്ട: കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മ​െൻറ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷം സ്റ്റേറ്റ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസുകളില്‍ 10, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയത്തിനും എ പ്ലസ്, സി.ബി.എസ്.ഇയില്‍ എ വണ്‍, ഐ.സി.എസ്.ഇ സിലബസില്‍ 90 ശതമാനം മാര്‍ക്ക്/ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 10നകം നല്‍കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169. ഐ.ടി.ഐ അഡ്മിഷന്‍ പത്തനംതിട്ട: പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐ.ടി.ഐയില്‍ എൻ.സി.വി.ടി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാൻറും 630 രൂപ പ്രതിമാസ സ്റ്റൈപൻഡും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂനിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. സൗജന്യ ഉച്ചഭക്ഷണവും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യമുണ്ട്. അപേക്ഷ ഫോറം ഐ.ടി.ഐയില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഈ മാസം 26ന് മുമ്പ് ഐ.ടി.ഐയില്‍ ലഭിക്കണം. ഫോണ്‍: 04734 252243, 9496815907. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വായന ക്വിസ് 21ന് പത്തനംതിട്ട: വായനദിന വാരാഘോഷ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായന ക്വിസ് മത്സരം 21ന് രാവിലെ 10ന് കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഡോ. എം.എസ്. സുനില്‍ മത്സരം നയിക്കും. രണ്ടുപേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പ്രിന്‍സിപ്പലി​െൻറ സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്‌ട്രേഷന് 9656257618, 8075044858. ക്ഷീരോൽപന്ന നിര്‍മാണ പരിശീലനം പത്തനംതിട്ട: ഓച്ചിറ ക്ഷീരോൽപന്ന പരിശീലന വികസന കേന്ദ്രത്തില്‍ 22 മുതല്‍ ജൂലൈ ഏഴുവരെ വിവിധ ക്ഷീരോൽപന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550. ലീഗല്‍ മെട്രോളജി പുനഃപരിശോധന പത്തനംതിട്ട: കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വ്യാപാരികളുടെ 2018 ബി ക്വാര്‍ട്ടറില്‍ മുദ്രപതിക്കേണ്ട അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന 26ന് പത്തനംതിട്ട ലീഗല്‍ മെട്രോളജി ഓഫിസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ അളവുതൂക്ക ഉപകരണങ്ങള്‍ ഹാജരാക്കി മുദ്രപതിക്കണമെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0468 2322853.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story