Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിലെ...

ഇടുക്കിയിലെ ഭൂപ്രശ്​നം: ദേശീയപാതകൾ ഉപരോധിച്ചു; ഗതാഗതം തടസ്സപ്പെടുത്തിയതിന് നേതാക്കൾക്കെതിരെ കേസ്​

text_fields
bookmark_border
അടിമാലി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് അതിജീവന പോരാട്ടവേദിയുടെ നാലാംഘട്ട സമരത്തി​െൻറ ഭാഗമായി അടിമാലിയിൽ കൊച്ചി-മധുര ദേശീയപാതയും അടിമാലി-കുമളി ദേശീയപാതയും സമരസമിതി നേതൃത്വത്തിൽ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ അഞ്ചു മണിക്കൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു സ്ത്രീകളടക്കം ഉപരോധം നടത്തിയത്. ദേശീയപാതയിൽ കസേരകൾ നിരത്തി റോഡിൽ ഇരുന്നായിരുന്നു സമരം. പൊലീസ് ഗതാഗതം തടസ്സം ഒഴിവാക്കുന്നതിന് സമരക്കാരെ പിന്തിരിപ്പിക്കുകയോ വാക്കേറ്റത്തിനോ മുതിർന്നില്ല. അതിനാൽ അഞ്ചു മണിക്കൂർ ഉപരോധം സമാധാനപരമായി അവസാനിപ്പിച്ചു. മൂന്നാർ ൈട്രബ്യൂണലിനു കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകൾക്ക് പുറമെ, അടിമാലി പഞ്ചായത്തിലെ കുടിയേറ്റ കർഷകരും പങ്കെടുത്തു. അടിമാലി ടൗൺ ഒഴിവാക്കി ബാക്കി പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടായിരുന്നു വ്യാപാരികൾ പങ്കെടുത്തത്. വനാതിർത്തിയിലെ പട്ടയഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് കൈവശരേഖ ലഭിക്കാൻ വനംവകുപ്പി​െൻറ എൻ.ഒ.സി വേണമെന്ന ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് അടിമാലി പഞ്ചായത്തിലെ കർഷകരും സമരത്തിൽ പങ്കാളികളായത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ രാഷ്ട്രീയം നോക്കാതെയാണ് സമരത്തിനെത്തിയത്. പ്രകടനമായാണ് കർഷകർ സെൻട്രൽ ജങ്ഷനിൽ എത്തിയത്. പ്രതിഷേധത്തി​െൻറ ഭാഗമായി നേരത്തേ സമരപ്രഖ്യാപന കൺെവൻഷൻ, ഉപവാസം എന്നിവ ആദ്യ മൂന്നുഘട്ടങ്ങളിൽ നടന്നിരുന്നു. മൂന്നാർ സബ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനിൽനിന്നുള്ള പൊലീസ് സംഘവും ഇടുക്കി ക്യാമ്പിൽനിന്നുള്ള പൊലീസും സമരം നേരിടാൻ എത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.എൻ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. എസ്. രാജേന്ദ്രൻ എം.എൽ.എ, മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എമാരായ എ.കെ. മണി, കെ.കെ. ജയചന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, സി.പി.ഐ ജില്ല അസി. സെക്രട്ടറി സി.എ. ഏലിയാസ്, കെ.വി. ശശി, ടി.കെ. ഷാജി, സി.എസ്. നാസർ തുടങ്ങിയവർ സംസാരിച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാക്കിയതി​െൻറ പേരിൽ സമരസമിതി നേതാക്കൾ, വേദിയിൽ ഉണ്ടായിരുന്നവർ, കണ്ടാൽ അറിയാവുന്നവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതായി അടിമാലി സി.ഐ പി.കെ. സാബു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story