Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:17 AM IST Updated On
date_range 17 Jun 2018 11:17 AM ISTപ്രതിഭസംഗമം ഇന്ന്; ശിഖ സുരേന്ദ്രൻ വിശിഷ്ടാതിഥി
text_fieldsbookmark_border
തൊടുപുഴ: നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽനിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജി സ്റ്റഡി സെൻറർ ആഭിമുഖ്യത്തിൽ പ്രതിഭസംഗമം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ചുങ്കം സെൻറ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന പ്രതിഭസംഗമത്തിൽ സ്റ്റഡി സെൻറർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശിഖ സുരേന്ദ്രൻ വിശിഷ്ടാതിഥി ആകും. ഉച്ചക്ക് ഒന്നര മുതൽ രജിസ്േട്രഷൻ തുടങ്ങും. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും പുരസ്കാര വിതരണവും നടക്കും. ജലീഷ് പീറ്റർ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി വിഭാഗത്തിൽ 270ഉം പ്ലസ് ടു വിഭാഗത്തിൽ 160 വിദ്യാർഥികളുമാണ് മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയിട്ടുള്ളത്. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും കരസ്ഥമാക്കിയ ആറ് വിദ്യാർഥികൾക്ക് ലാപ്ടോപ് സമ്മാനിക്കും. കരിമണ്ണൂർ സെൻറ് ജോസഫ്സ് സ്കൂളിലെ ജോസ്മി ജയിംസ്, അൻസില ബെന്നി, എബിൻ ജോളി, ക്രിസ്റ്റി ജയിംസ്, കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്. സിദ്ധാർഥ്, അതില കെ. ഉമ്മർ എന്നിവരാണ് എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും നേടിയിട്ടുള്ളത്. മത്തി വില 200 പീരുമേട്: മത്തിക്ക് റെക്കോഡ് വില. ഹൈറേഞ്ചിൽ ഒരു കിലോ മത്തിക്ക് വില 200 രൂപയായി ഉയർന്നു. ആദ്യമായാണ് മത്തി വില 200 ലെത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ട്രോളിങ് നിരോധനത്തെ തുടർന്ന് മീനിെൻറ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. സാധാരണക്കാരെൻറ ഇഷ്ടവിഭവമായ മത്തിക്ക് വില വർധിച്ചതോടെ വിൽപന ഗണ്യമായി കുറഞ്ഞു. കുളങ്ങളിൽ വളർത്തുന്ന തിലോപ്പിയ, ഗോൾഡ് ഫിഷ് തുടങ്ങിയവ വൻതോതിൽ വിപണിയിൽ എത്തുന്നുണ്ട്. ഇവക്ക് 120 മുതൽ 140 രൂപവരെയാണ് കിലോക്ക് വില. മത്തി വാങ്ങാൻ ആളില്ലാത്തതിനാൽ മിക്ക കച്ചവടക്കാരും വിൽപന അവസാനിപ്പിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ട്: സർക്കാറിേൻറത് കള്ളക്കളി -യു.ഡി.എഫ് തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 31 വില്ലേജുകൾ ഇ.എസ്.എയിൽനിന്ന് സംസ്ഥാന മന്ത്രിസഭ ഒഴിവാക്കി എന്ന പ്രചാരണം കള്ളക്കളിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. സർക്കാറിെൻറ അവകാശ വാദം അഞ്ച് പ്രധാനപ്പെട്ട കാരണങ്ങളാൽ അവാസ്തവമാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ഒരു സെൻറ് ഭൂമിപോലും പരിസ്ഥിതി ദുർബല പ്രദേശത്തിെൻറ (ഇ.എസ്.എ) പരിധിയിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ച് ആക്ഷേപങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാറിന് സമർപ്പിക്കാൻ മാത്രമേ അവകാശമുള്ളു. ഇ.എസ്.എയുടെ അതിർത്തികൾ പുനർനിർണയിക്കാൻ കേന്ദ്ര സർക്കാറിന് മാത്രമാണ് അധികാരം. കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും സി.എച്ച്.ആറിൽ ഉൾപ്പെട്ട പ്രദേശങ്ങളും ഒഴിവാക്കി ഇ.എസ്.എയുടെ അതിർത്തി പുനർനിർണയിക്കണമെന്ന ഉമ്മൻ ചാണ്ടി സർക്കാറിെൻറ ആവശ്യം അംഗീകരിച്ച് മൻമോഹൻസിങ് സർക്കാറിെൻറ കാലത്താണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മാർച്ച് നാലിന് ഓഫിസ് മെമ്മോറാണ്ടവും 10-03-2014 മാർച്ച് 10ന് കരട് വിജ്ഞാപനവും പുറപ്പെടുവിച്ചതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, കൺവീനർ ടി.എം. സലീം എന്നിവർ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമായിരിക്കും ഇ.എസ്.എയിൽ തീരുമാനമെന്ന് കോടതിയും വ്യക്തമാക്കിയതാണ് എന്നിരിക്കെയാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചെന്ന പേരിൽ എം.പിയുടേതടക്കം അവകാശവാദങ്ങളെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ സംസ്ഥാന സർക്കാറിെൻറ കള്ളക്കളി ജനം തിരിച്ചറിയണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story