Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗവർണർ കുമ്മനം ഇന്ന്​...

ഗവർണർ കുമ്മനം ഇന്ന്​ ജന്മനാട്ടിൽ

text_fields
bookmark_border
കോട്ടയം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഞായറാഴ്ച ജന്മനാടായ കോട്ടയത്ത് എത്തും. ഗവർണറായ ശേഷമുള്ള ആദ്യസന്ദർശനമാണ്. തിങ്കളാഴ്ചയും അദ്ദേഹം കോട്ടയത്ത് വിവിധ പരിപാടികളിൽ പെങ്കടുക്കും. പത്തനംതിട്ടയിൽനിന്ന് കോട്ടയത്ത് എത്തുന്ന കുമ്മനം, ഞായറാഴ്ച രാവിലെ 9.30ന് തിരുനക്കര മഹാദേവക്ഷേത്രവും തുടർന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സന്ദർശിക്കും. 11ന് ജന്മഭൂമിയുടെ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. രണ്ടിന് മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയശേഷം 2.50ന് പള്ളിക്കത്തോട് അരവിന്ദ സ്കൂളിലെ പരിപാടിയിൽ പെങ്കടുക്കും. 4.30ന് കൂരോപ്പട മാതൃമല സന്ദർശിക്കും. ഇവിടെനിന്ന് 5.45ന് ജന്മസ്ഥലമായ കുമ്മനത്ത് എത്തും. േക്ഷത്രസന്ദർശനത്തിനുശേഷം 6.15ന് കുമ്മനം യു.പി സ്കൂളിലെ സ്വീകരണത്തിൽ പെങ്കടുക്കും. തുടർന്ന് വീട്ടിലെത്തി രാത്രിയോടെ െഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. തിങ്കളാഴ്ച രാവിലെ 8.30ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ഓണംതുരുത്ത് ശ്രീകൃഷ്ണ ക്ഷേത്രം, മള്ളിയൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. 11.15ന് കാരാപ്പുഴ എൻ.എസ്.എസ് ഹൈസ്കൂളിലെ ചടങ്ങിനുശേഷം കോട്ടയം പ്രസ്ക്ലബി​െൻറയും 2.25ന് സി.എം.എസ് കോളജിലെയും സ്വീകരണത്തിൽ പെങ്കടുക്കും. തുടർന്ന് മൂന്നിന് മാമ്മൻ മാപ്പിള ഹാളിലെ പൗര സ്വീകരണം. ഇതോടെ ജില്ലയിലെ പരിപാടികൾ സമാപിക്കും. വികാസ് ഭാരതിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിലാണ് പൗരസ്വീകരണം. ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ ചെയ ർപേഴ്സൺ ഡോ. പി.ആർ. സോന അധ്യക്ഷതവഹിക്കും. വികാസ് ഭാരതി അധ്യക്ഷൻ എ. കേരളവർമ, സ്വാഗതസംഘം ഉപാധ്യക്ഷൻ അഡ്വ. ബി. അശോക്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എൻ. ഹരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story