Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTപ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsbookmark_border
പത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമ്മനിട്ട കുടിലുകുഴി കാരുമലമേലേടത്ത് വിനോദ്കുമാറിെൻറ മകൾ മൈഥിലിയെയാണ് (17) ബുധനാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. കടമ്മനിട്ട ഗവ. ഹയർ െസൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിതാവും മാതാവ് മഞ്ജുവും ജോലിക്ക് പോയതായിരുന്നു. വൈകീട്ട് സ്കൂൾ വിട്ട് വന്നപ്പോൾ ഇളയ സഹോദരിയാണ് മൈഥിലി തൂങ്ങി നിൽക്കുന്നത് കണ്ടത്. കഴുത്തിൽ ചുറ്റിയ കൈലി അടുക്കളയിലെ മേൽക്കൂരയുടെ പട്ടികയിൽ ഉടക്കിവെച്ച നിലയിലുമായിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന വിറകുകെട്ടുകൾ അതേപോലെ ഇരിപ്പുണ്ട്. സ്കൂൾ യൂനിഫോമിലാണ് തൂങ്ങി നിന്നത്. ബുക്കുകൾ മുറിയിൽ വാരിവലിച്ചിട്ടിരുന്നു. 10ാം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നു. നല്ലതുേപാലെ പഠിക്കുന്ന കുട്ടിയാണെന്നാണ് അധ്യാപകർ പറയുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. കുട്ടി സ്കൂളിൽനിന്ന് വന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാനസി, മിഥുൻ. പടം....... മൈഥിലി (17)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story