Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:09 AM IST Updated On
date_range 17 Jun 2018 11:09 AM ISTവെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം -തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
text_fieldsbookmark_border
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നിെല്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്രമല്ല, വീടുകളിൽ കഴിയുന്നവർക്കും ദുരിതാശ്വാസം എത്തിക്കണം. ക്യാമ്പുകളിൽ പോകാതെ ബന്ധുവീടുകളിലേക്ക് നിരവധിപേർ മാറിയിട്ടുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്താന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള കുടുംബങ്ങൾക്കും അടിയന്തരമായി സഹായം എത്തിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ റേഷൻ വിതരണം കൃത്യമായി നടക്കുന്നില്ല. ദുരിതാശ്വാസത്തിനായി അനുവദിച്ച തുക അപര്യാപ്തമാണ്. കൂടുതൽ കേന്ദ്ര അനുകൂല്യങ്ങൾ നേടിയെടുക്കാൻ നിവേദക സംഘത്തെ അയക്കണം. വീടുകളിൽ കഴിയുന്നവർക്കും മഴമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ വിതരണം നടത്തണം. കൃഷിനാശം സംഭവിച്ച ഭൂരിഭാഗം കര്‍ഷകരും കാര്‍ഷിക ഇന്‍ഷുറന്‍സിെൻറ പരിധിയില്‍പെടാത്തവരാണ്. അത്തരം കര്‍ഷകര്‍ക്ക് എത്രയും വേഗം സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം നഗരസഭ പടിയിറക്കം നിറഞ്ഞ അഭിമാനത്തോടെ -എസ്. ഇന്ദിരാദേവി കോട്ടയം: വൈക്കം നഗരസഭ ചെയർേപഴ്സൻ സ്ഥാനത്തുനിന്ന് രാജിവെച്ചതായും പടിയിറക്കം നിറഞ്ഞ അഭിമാനത്തോടെയാണെന്നും എസ്. ഇന്ദിരാദേവി. എൽ.ഡി.എഫിലെ കരാർ അനുസരിച്ച് ഒരുവർഷം പൂർത്തിയായതിനാലാണ് സ്ഥാനം ഒഴിഞ്ഞത്. കരാറനുസരിച്ച് ഇനി വൈസ് ചെയർപേഴ്സനായി പ്രവർത്തിക്കുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിരവധി വികസനപ്രവർത്തനങ്ങൾ നടത്താനായി. ൈവക്കം ബീച്ച് നവീകരിക്കുകയും ദവളാക്കുളം ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാനും കഴിഞ്ഞു. ടൗൺ മാസ്റ്റർ പ്ലാൻ ദേഭഗതി വലിയ നേട്ടമായി. സർക്കാർ സഹായത്തോടെ ഡാറ്റബാങ്ക് പുനഃപരിശോധിപ്പിച്ച് അപാകതകൾ നീക്കി പരിഷ്കരിക്കാൻ കഴിഞ്ഞു. നികുതി പിരിവ് കാര്യക്ഷമാക്കാനായെന്നും ഇതിന് സർക്കാർ പാരിതോഷികമായി 4.15 കോടി രൂപ ലഭിച്ചതായും ഇവർ പറഞ്ഞു. സ്വതന്ത്രയായി വിജയിച്ച ഇവർ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. വൈക്കം കാരുണ്യ െറഡിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ എ. ബാബു, ജി. ബാലകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story