Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:17 AM IST Updated On
date_range 15 Jun 2018 11:17 AM ISTഅറുപുറയിൽ തണൽമരം ആറ്റിലേക്ക് കടപുഴകി
text_fieldsbookmark_border
കോട്ടയം: മഴയിൽ കോട്ടയം-കുമരകം റോഡിലെ . വ്യാഴാഴ്ച രാവിലെ 11.30ഒാടെയാണ് റോഡരികിൽനിന്ന മരം മീനച്ചിലാറ്റിലേക്ക് വീണത്. റോഡിെൻറ ഒരുഭാഗം തകർന്നു. ഇതിനു സമീപത്തെ രണ്ടു മരവും ഏതുനിമിഷവും വീഴാമെന്ന് നാട്ടുകാർ പറയുന്നു. ഇതുകൂടി നിലംപതിച്ചാൽ റോഡിെൻറ കൂടുതൽ ഭാഗങ്ങൾ തകരും. ഇത് ഗതാഗതത്തെയും ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മഴ തുടരുന്നതിനാൽ റോഡിെൻറ ഇൗ ഭാഗം തകർച്ചഭീഷണിയിലാണ്. ഇൗ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മഴ തുടരുന്നതിനാൽ റോഡിെൻറ മറ്റ് ഭാഗങ്ങൾ ഇടിഞ്ഞ് ആറ്റിൽ പതിക്കുമെന്നാണ് ആശങ്ക. റോഡിന് സംരക്ഷണഭിത്തിയില്ലാത്ത ഇൗഭാഗത്ത് അപകടങ്ങൾ പതിവാണ്. മാസങ്ങൾക്കുമുമ്പ് ഇൗ ഭാഗത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. ഇവിടെ സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ട് വരുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അറുപുറ ഭാഗത്ത് റോഡിന് സംരക്ഷണഭിത്തി നിർമിക്കാൻ 1.46 കോടി അനുവദിച്ചിരുന്നു. എന്നാൽ, സാങ്കേതിക അനുമതിക്കുള്ള നടപടികൾ നടക്കെവ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽവന്നെങ്കിലും നടപടി ഇഴഞ്ഞുനീങ്ങി. പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ നവംബറിൽ ജോലിക്ക് സാങ്കേതിക അനുമതി ലഭിച്ചു. നിർമാണത്തിന് ടെൻഡർ നൽകിയെങ്കിലും കരാറുകാരൻ പണി ഏറ്റെടുക്കാൻ തയാറായിട്ടില്ല. രണ്ടുവർഷം മുമ്പ് അംഗീകരിച്ച ടെൻഡർ തുകയിൽ നിർമാണം നടത്താനാകില്ലെന്നും തുകയിൽ വർധന വരുത്തണമെന്നും കരാറുകാരൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് കരാറുകാരൻ പിൻവാങ്ങി. പൊതുമരാമത്ത് വകുപ്പിെൻറ അനാസ്ഥയാണ് നിർമാണം മുടങ്ങാൻ കാരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റൂബി ചാക്കോ ആരോപിച്ചു. സംരക്ഷണഭിത്തി നിർമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story