Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 11:05 AM IST Updated On
date_range 14 Jun 2018 11:05 AM ISTരാത്രി ഡോക്ടർമാരുടെ സേവനം വേണം
text_fieldsbookmark_border
കുറവിലങ്ങാട്: കുറവിങ്ങാട് സർക്കാർ ആശുപത്രിയിൽ രാത്രി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന് ബി.ഡി.ജെ.എസ് കുറവിലങ്ങാട് മേഖല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം ജില്ല സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻറ് സി.എം. ബാബു അധ്യക്ഷതവഹിച്ചു. എം.ആർ. ബിനീഷ്, ശ്യാമള ലക്ഷ്മണൻ, ഷാജി കല്ലുംകൂടം, സുനിൽകുമാർ, സിലാസ് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കോട്ടയം: അമലഗിരി ബി.കെ കോളജിൽ മൈേക്രാബയോളജി, ബയോകെമിസ്ട്രി വിഷയങ്ങൾക്ക് െഗസ്റ്റ് അധ്യാപികയെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 18ന് രാവിലെ 10.30ന് കോളജിൽ എത്തണം. കുറവിലങ്ങാട്: വെമ്പള്ളി ഗവ. യു.പി സ്കൂളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപകൻ, കായികാധ്യാപകൻ എന്നിവരെ താൽക്കാലികമായി നിയമിക്കും. യോഗ്യരായവർ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. മാർ കുര്യാക്കോസ് കുന്നശ്ശേരി ഒന്നാം ചരമവാർഷികം ഇന്ന് കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമവാർഷിക ശുശ്രൂഷകൾ വ്യാഴാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. രാവിലെ 10.30ന് സമൂഹബലിക്ക് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ആമുഖസന്ദേശം നൽകും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ സന്ദേശം നൽകും. മാതൃ ഇടവകയായ കടുത്തുരുത്തിയിൽ നിർമിക്കുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയൽ ക്നാനായ മ്യൂസിയത്തിെൻറ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. ക്നാനായ സമുദായ പൈതൃകവും വളർച്ചഘട്ടങ്ങളും പ്രതിപാദിക്കുന്നതാണ് മ്യൂസിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story