Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:26 AM IST Updated On
date_range 12 Jun 2018 11:26 AM ISTsuppliment 2
text_fieldsbookmark_border
മതസൗഹാർദത്തിന് വെളിച്ചമേകി ഒരു ഗ്രാമം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറിെൻറയും ആങ്ങമൂഴി ജുമാമസ്ജിദിെൻറയും നേതൃത്വത്തിൽ ഇഫ്താർ സംഗമം ചിറ്റാർ: നാടിെൻറ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ഒരു ഗ്രാമം ഒത്തുചേർന്നു. ആങ്ങമൂഴി എസ്.എൻ.ഡി.പി യോഗം 140ാം നമ്പർ യൂത്ത് മൂവ്മെൻറ് നേതൃത്വത്തിൽ മുസ്ലിം സഹോദരന്മാർക്കായി ഇഫ്താർ സംഗമം നടത്തിയത് നാടിന് അഭിമാനമായി. ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ ജൂൺ രണ്ടിന് വൈകീട്ട് നടന്ന ഇഫ്താർ സംഗമത്തിൽ കൊച്ചാണ്ടി, ആങ്ങമൂഴി എന്നീ ജുമാമസ്ജിദിലെ മുസ്ലിം വിശ്വാസികളും ഇതര മതസംഘടനയിലും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയിലുള്ളവരും ജനപ്രതിനിധികളും ഒത്തുചേർന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് സ്നേഹം പങ്കിട്ടു. ജൂൺ 10ന് ൈവകീട്ട് കൊച്ചാണ്ടി, ആങ്ങമൂഴി ജുമാമസ്ജിദ് നേതൃത്വത്തിൽ ഇതര മതസംഘടനയിലുള്ളവർക്കായി മസ്ജിദിൽ വിപുല ഇഫ്താർസംഗമവും നടത്തി. നോമ്പുകാലം അവസാനിക്കും മുമ്പാണ് എല്ലാവർഷവും ജുമാമസ്ജിദിെൻറ നേതൃത്വത്തിൽ ഇഫ്താർസംഗമം. ഈ സംഗമത്തിൽ പ്രദേശത്തെ വിവിധ മതവിഭാഗങ്ങളിൽപെട്ടവരെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനയിലുള്ളവരെയും ജനപ്രതിനിധികളെയും ക്ഷണിക്കും. എല്ലാവരും എത്തുകയും ചെയ്യും. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് നേതൃത്വത്തിൽ 2008ലാണ് മതമൈത്രിയുടെ പ്രതീകമായ ഈ സ്നേഹസംഗമത്തിന് തുടക്കം കുറിച്ചത്. 10 വർഷമായി ഇത് മുടങ്ങാതെ നടത്തുകയാണ്. കൂടാതെ എല്ലാവർഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കാറുണ്ട്. പകൽ മുഴുവൻ നീളുന്ന കഠിനമായ നോമ്പിനുശേഷം എത്തുന്ന വിശ്വാസികളെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചിരുത്തിയശേഷം വിവിധ വിഭവങ്ങൾ നൽകി സത്കരിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വിവിധ മതപുരോഹിതരും ജനപ്രതിനിധികളും സംസാരിക്കും. നിലക്കൽ പ്രശ്നം കൊടുമ്പിരികൊണ്ട വേളയിൽപോലും മതസൗഹാർദത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിച്ച ഗ്രാമമാണ് ആങ്ങമൂഴി. ഈ ഗ്രാമത്തിന് സമീപമാണ് ശബരിമലയും നിലയ്ക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ചർച്ചും സ്ഥിതി ചെയ്യുന്നത്. പടം PTL155 Angamoozhi SNDP Ifthar-1 PTL156 Angamoozhi SNDP Ifthar-2 PTL157 Angamoozhi SNDP Ifthar-3 ആങ്ങമൂഴി എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം തോപ്പിൽ രജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story