Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:11 AM IST Updated On
date_range 9 Jun 2018 11:11 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൊടുപുഴ ഉപാസന ഹാൾ: കരിയർ ഗൈഡൻസ് സെമിനാർ -ഉച്ച. 2.30 കോലാനി ജനരഞ്ജിനി വായനശാല: സൗജന്യ രക്തപരിശോധന ക്യാമ്പ് -രാവിലെ 7.00 പുറപ്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ജനകീയാസൂത്രണത്തിെൻറ ഭാഗമായി വഴിത്തല വാർഡ് ഗ്രാമസഭ യോഗം -രാവിലെ 11.00 അറക്കുളം സെൻറ് മേരീസ് ഹൈസ്കൂൾ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ -രാവിലെ 11.00 ഇലപ്പള്ളി ഗവ. എൽ.പി സ്‌കൂർ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭ -ഉച്ച. 2.30 കുമളി ഒന്നാം മൈലിലെ മോഷണം: സ്ത്രീ അറസ്റ്റിൽ കുമളി: ഒന്നാം മൈലിൽ കട കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്ന സംഭവത്തിൽ മോഷ്ടാവിന് സഹായം നൽകിയ കൊല്ലം പട്ടട സ്വദേശി മിനിയെ (39) കുമളി എസ്.ഐ പ്രശാന്ത് പി. നായരും സംഘവും അറസ്റ്റ് ചെയ്തു. ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുമളി ഒന്നാം മൈലിലെ സീഡി വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 40,000 രൂപയും 20 ഗ്രാമിെൻറ സ്വർണാഭരണങ്ങളുമാണ് കവർന്നത്. മോഷണം നടത്തേണ്ട സ്ഥാപനങ്ങൾ പകൽ രീക്ഷിച്ച് വിവരങ്ങൾ നൽകുകയും മോഷണമുതലിെൻറ പങ്ക് പറ്റുകയുമാണ് മിനിയുടെ രീതി. കടയുടെ പൂട്ട് പൊളിക്കാനുപയോഗിച്ച ആയുധം മിനിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പ്രധാന പ്രതിക്ക് വേണ്ടി തിരച്ചിൽ ഉൗർജിതമാക്കി. മിനിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മുമ്പ് കുമളിയിലെ കടയിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഈ സംഭവത്തിലും കേസെടുത്തു. മോഷ്ടാക്കളുമായി നിരന്തരം ബന്ധമുള്ള മിനിക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പടുതക്കുളത്തിലെ കുട്ടികളുടെ മരണം: അന്വേഷണം ഊർജിതം കുമളി: ആനക്കുഴി പുതുവലിൽ ഏലത്തോട്ടത്തിലെ പടുതക്കുളത്തിൽ രണ്ടു കുട്ടികൾ മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ആനക്കുഴി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്- ഇസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), ലക്ഷ്മിപ്രിയ (ആറ്) എന്നിവരെ ഏലത്തോട്ടത്തിലെ പടുതക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും സംശയവുമായി രംഗത്തെത്തിയതോടെ കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വേർപിരിഞ്ഞ് കഴിയുന്ന കുട്ടികളുടെ മാതാപിതാക്കൾ, മറ്റ് ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽനിന്ന് പൊലീസ് പലതവണ വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story