Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:05 AM IST Updated On
date_range 8 Jun 2018 11:05 AM ISTsupli4
text_fieldsbookmark_border
ഇൗദുൽ ഫിത്ർ അണയുേമ്പാൾ... വിശപ്പിെൻറ അഗ്നിയിൽ സ്ഫുടം ചെയ്ത മനസ്സിെൻറ മാനത്ത് പെരുന്നാളിെൻറ പൂമണം. വ്രതാനുഷ്ഠാനത്തിെൻറ വിശുദ്ധിയിൽ വിശ്വാസികൾ ഇനി ആഹ്ലാദാരവത്തിലാകും. ശവ്വാൽപിറ പടിഞ്ഞാറെ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടാൽ വ്രതാനുഷ്ഠാനത്തിന് സമാപനമായി. അപ്പോഴും വിശ്വാസിയുടെ കണ്ഠങ്ങളിൽനിന്നുയരുന്നത് ദൈവത്തെ വാഴ്ത്തുന്ന തക്ബീർ...വ്രതവിശുദ്ധിയിലൂടെ കൈവരിച്ച ആത്മാനന്ദത്തിെൻറ ആരവം. ഇതത്രേ പെരുന്നാൾ ആഘോഷത്തിെൻറ ആത്മാവ്. ശവ്വാൽപിറ ആകാശത്ത് ദൃശ്യമായാൽ പെരുന്നാൾ ഉറപ്പിക്കും. 30 രാപകലുകൾ ഉപവാസത്തിലൂടെയും ഉപാസനയിലൂടെയും വിശുദ്ധി നേടിയവർക്ക് പെരുന്നാൾ പുതുജീവനാകും. പെരുന്നാൾ ഉറപ്പിച്ചാൽ അന്ന് ഒരു വീടും ഉറങ്ങില്ല. മുതിർന്നവർ പള്ളികളിലെത്തി തക്ബീർ മുഴക്കി പെരുന്നാളിനെ വരവേൽക്കുേമ്പാൾ പെൺകുട്ടികൾ വീടുകളിൽ മൈലാഞ്ചി അണിയുന്നതിെൻറ തിരക്കിലാകും. പെരുന്നാളിലെ പ്രധാന ആരാധന രാവിലെ നടക്കുന്ന പ്രത്യേക നമസ്കാരമാണ്. പള്ളികൾ രാവിലെ തന്നെ വിശ്വാസികളാൽ നിറയും. ഇൗദ്ഗാഹുകളും ഒരുങ്ങും. പള്ളികളും ഇൗദ്ഗാഹുകളുമെല്ലാം സാമൂഹികബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന വേദികളാകും. പെരുന്നാൾ ഉറപ്പിക്കുന്നതോടെ ഫിത്ർ സകാത്തിെൻറ വിതരണവും എല്ലായിടത്തും നടക്കും. ജനസേവനവും ദൈവാരാധനയാണെന്ന പ്രഖ്യാപനം കൂടിയാണ് സകാത് വിതരണം. ഫിത്ർ സകാത് നൽകാത്തവെൻറ നോമ്പ് അപൂർണമെന്നാണ് പ്രമാണം. ആഘോഷത്തിെൻറ വർണപ്പൊലിമക്കിടെ ദരിദ്രരെയും ദുർബലരെയും മറക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണ് ഇത് നൽകുന്നത്. നാട്ടിൽ മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യമാണ് ഇങ്ങനെ നൽകുക. പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് നിർബന്ധബാധ്യതയാണിത്. റമദാൻ വ്രതം ആകാശഭൂമികൾക്കിടയിൽ ബന്ധിതമാണെന്നും ഫിത്ർ സകാത് നിർവഹിച്ചശേഷമല്ലാതെ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയില്ലെന്നും പ്രവാചക വചനങ്ങളിൽ കാണാം. ദൈനംദിന ജീവിതത്തിൽ നിത്യവൃത്തിക്ക് തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരനും ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്ന പാവപ്പെട്ടവനും പെരുന്നാൾ ദിനത്തിൽ വിഷമിക്കരുതെന്ന് മതം നിഷ്കർഷിക്കുന്നു. ഒാരോ വിശ്വാസിയും തനിക്കും കുടുംബത്തിനും ആശ്രിതർക്കും പെരുന്നാൾ ദിനത്തിൽ ആവശ്യമായത് കഴിച്ച് നിശ്ചിതവിഹിതം പാവപ്പെട്ടവർക്ക് നൽകി അവരെയും കൂടി ആഘോഷത്തിലും ആനന്ദത്തിലും പങ്കാളികളാക്കുകയെന്നതാണ് ഫിത്ർ സകാത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story