Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:05 AM IST Updated On
date_range 8 Jun 2018 11:05 AM ISTsupli6
text_fieldsbookmark_border
വിട പറയുന്ന റമദാൻ... കർമനിരതവും ത്യാഗോജ്ജ്വലവുമായ ഒരു റമദാൻ കൂടി കടന്നുപോകുന്നു. കറ പുരണ്ട ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കാൻ ലഭിച്ച അനുഗൃഹീതദിനങ്ങൾ. റമദാൻ അവസാന പത്തിലെ അവസാനത്തെ വെള്ളിയാഴ്ച പള്ളി മിമ്പറുകളിൽനിന്ന് വിതുമ്പുന്ന ഹൃദയത്തോടെ നിറഞ്ഞ കണ്ണുകളോടെ ഖതീബുമാർ അസ്സലാമു അലൈക്ക യാ ശഹ്റ റമദാൻ (റമദാൻ മാസമേ നിനക്ക് യാത്രാമംഗളം) എന്ന് പറയുേമ്പാൾ പ്രിയങ്കരനായ വിരുന്നുകാരന് യാത്രയയപ്പ് നൽകുേമ്പാഴുണ്ടാകുന്ന വേദന വിശ്വാസിക്ക് അനുഭവപ്പെടുന്നു. വിട്ടുവീഴ്ചയുടെയും പാപമോചനത്തിെൻറയും മാസമേ സലാം. കാരുണ്യത്തിെൻറയും സ്നേഹത്തിെൻറയും സംതൃപ്തിയുടെയും മാസമേ സലാം. അനുഗ്രഹത്തിെൻറയും നന്മയുടെയും മാസമേ സലാം. ദാനധർമങ്ങളുടെയും ലൈലത്തുൽ ഖദ്റിെൻറയും മാസമേ സലാം. ഇങ്ങനെ വിശ്വാസികളുടെ മനസ്സിൽ ഒരുപാട് മധുരിക്കുന്ന ഒാർമകൾ ബാക്കിയാക്കിയാണ് വിശുദ്ധ മാസം കടന്നുപോകുന്നത്. പുണ്യങ്ങൾക്ക് അനേകമിരട്ടി പ്രതിഫലം നാഥൻ വാഗ്ദാനം ചെയ്ത മാസം. തിന്മകൾ കരിച്ചുകളയുന്ന മാസം. ആരാധനകളുടെ ചൈതന്യം നിറഞ്ഞുനിന്ന രാപകലുകൾ. സമാനതകളില്ലാത്ത വിധി നിർണയ രാത്രി. ഖുർആൻ അവതരണം ആരംഭിച്ച രാത്രി. റമദാൻ വിട പറയുേമ്പാൾ നാം ആത്മപരിശോധന നടത്തുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടതുണ്ട്. വരും വർഷം പുണ്യറമദാന് സാക്ഷിയാകാൻ നാം ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ല. വിചാരണ ദിവസം നാഥെൻറ കോടതിയിൽ റമദാൻ നമുക്ക് അനുകൂലമായി സാക്ഷി നിൽക്കുമോ എന്ന് ചിന്തിക്കണം. ഉണ്ട് എന്നാണ് നമ്മുടെ മറുപടിയെങ്കിൽ റമദാന് ശേഷവും നമ്മുടെ ജീവിതം ഇതേരീതിയിൽ തുടർന്നുകൊണ്ടുപോകാൻ നാം ബാധ്യസ്ഥരാണ്. ഒരു മാസം നീണ്ട തീവ്രപരിശീലനത്തിലൂടെ നേടിയ ആത്മവിശുദ്ധി നഷ്ടപ്പെടാൻ പാടില്ല. എന്തെല്ലാം നന്മകളാണ് ഇൗ പുണ്യമാസത്തിൽ വിശ്വാസി നേടിയത്. നമസ്കാരം സംഘടിതമായി നിർവഹിച്ചു. െഎച്ഛിക നമസ്കാരങ്ങൾ കൃത്യമായി നിർവഹിച്ചു. വ്രതം പൂർണ ചൈതന്യത്തോടെ എടുത്തു. ദാനധർമങ്ങൾ ധാരാളമായി കൊടുത്തു. ദൈവഭക്തി വർധിപ്പിക്കുന്നതിൽ നാം ശ്രദ്ധിച്ചു. സ്വഭാവസംസ്കരണത്തിന് നോമ്പ് ഉത്തേജകമായി. റമദാൻ ക്ഷമയുടെയും സഹനത്തിെൻറയും മാസമാണ്. നന്നായി ക്ഷമിക്കാൻ നാം പരിശീലിച്ചു. എത്രത്തോളമെന്നാൽ ഇങ്ങോട്ട് വഴക്കുണ്ടാക്കാൻ വന്നവനോടും ചീത്തപറഞ്ഞവനോടും 'സഹോദരാ ഞാൻ ഒരു നോമ്പുകാരനാണ്' എന്നുപറഞ്ഞ് നാം ഒഴിഞ്ഞുമാറി. അനാവശ്യമായ വാക്കും പ്രവൃത്തിയും ഒഴിവാക്കി. പാവപ്പെട്ടവെൻറ വിശപ്പിെൻറ വേദന അനുഭവിച്ചറിഞ്ഞു. ഭോഗാസക്തിക്ക് കടിഞ്ഞാണിടാൻ പരിശീലിച്ചു. റമദാനിൽ നേടിയെടുത്ത എല്ലാ ഗുണങ്ങളും സ്വഭാവസംസ്കരണങ്ങളും വരുംനാളുകളിൽ കാത്തുസൂക്ഷിക്കണം. വരുന്ന 11 മാസവും ജീവിതം റമദാനിെൻറ ആവർത്തനമാകുേമ്പാഴാണ് വിടപറയുന്ന റമദാൻ സാർഥകമായി എന്ന് കരുതാനാകുക. റമദാനുശേഷം നിഷ്ക്രിയതയിലേക്കല്ല; മറിച്ച് തിന്മക്കെതിരെ റമദാനിൽ നടന്ന പോരാട്ടങ്ങളുടെ മഹിതസ്മരണകളിൽനിന്ന് ആത്മവീര്യവും ആവേശവും ആർജിച്ചെടുത്ത് തിന്മക്കെതിരായ സമരത്തിൽ സജീവരാകണം. ഷാജഹാൻ നദ്വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story