Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:05 AM IST Updated On
date_range 8 Jun 2018 11:05 AM ISTsupli7
text_fieldsbookmark_border
റമദാൻ മാനവികതയുടെ വിളംബരം റമദാൻ മാനവികതയുടെ വിളംബരം കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. അഗണ്യകോടി ജീവജാലങ്ങളിൽനിന്ന് മർത്യനെ വേർതിരിക്കുന്ന മുഖ്യഘടകം അവെൻറ ആത്മപ്രേരിതമായ മാനവിക കാഴ്ചപ്പാടാണ്. ജീർണതകളാൽ അടിഞ്ഞുപോയ മാനസത്തെ ചിട്ടയായ പരിശീലനങ്ങളിലൂടെയും മതമൂല്യങ്ങളുടെ ചട്ടക്കൂടിലൂടെയും പരിവർത്തിപ്പിക്കുകയും ഉന്നതതലങ്ങളിലേക്ക് അതിനെ ഘട്ടംഘട്ടമായി ഉയർത്തുകയും ചെയ്യുേമ്പാഴാണ് മനുഷ്യൻ യഥാർഥ മനുഷ്യനാകുന്നത്. ധർമത്തിെൻറ കെട്ടുപാടുകളിൽനിന്ന് മുക്തരായി ജഡികേച്ഛകളുടെ പിന്നിൽ കുതിച്ചുപാഞ്ഞ് സർവതന്ത്ര സ്വതന്ത്രരായി അഴിഞ്ഞാടുന്ന സത്യനിഷേധികളെ ഖുർആൻ വിവേകമില്ലാത്ത മൃഗങ്ങളോട് ഉപമിച്ചത് ഏറെ ചിന്തനീയമാണ്. സത്യനിഷേധികളാകെട്ട (ഇഹലോകത്ത്) സുഖം അനുഭവിക്കുകയും നാൽക്കാലികൾ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവർക്കുള്ള വാസസ്ഥലം -(മുഹമ്മദ് -12). ജീവിതത്തിെൻറ അഗ്നിപരീക്ഷണങ്ങളിൽ ആദർശശക്തിയിൽ പിടിച്ചു നിൽക്കാനാകാതെ റാന്തൽ വിളക്കിന് മുന്നിലെ ഇൗയാംപാറ്റകൾപോലെ പിടഞ്ഞ് മരിക്കാനിരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് മാനവിക തീരത്തേക്കുള്ള ഒരു ദിശാസൂചികയാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ. ചരിത്രത്തിെൻറ ദശാസന്ധികളിൽ പാതിവഴിയിൽ തളർന്നുപോയ മുസ്ലിം സമൂഹത്തിന് മുന്നോട്ട് കുതിക്കാനുള്ള ഇന്ധനം പുണ്യറമദാനോളം മറ്റൊരു ആരാധനാകർമമില്ല. നോമ്പ് ഒരേസമയം പോരാട്ടവും സഹോദരനെ തിരിച്ചറിയാനുള്ള കണ്ണാടിയാണ്. മനസ്സിെൻറ ബാലിശമായ താൽപര്യങ്ങളോടും പിശാചിെൻറ ഹിഡൻ അജണ്ടകളോടും ഭൗതികതയുടെ മായിക സൗന്ദര്യങ്ങളോടും പിഴച്ച ബന്ധങ്ങളുടെ ഗോപ്യമായ കെണിവലകളോടും വ്രതംകൊണ്ടും ഉപവാസംകൊണ്ടും ഏറ്റുമുട്ടി മനുഷ്യത്വത്തിെൻറ മഹിമ ഏറ്റെടുക്കുകയാണ് വിശ്വാസി റമദാനിലൂടെ. പാപക്കറകളിൽ മൂടിപ്പോയ ഹൃദയത്തെ വിമലീകരിക്കാൻ വഴിതേടിയവനോട് മാലികുബ്നു ദീനാർ പറഞ്ഞത് മൂന്ന് മാർഗങ്ങൾ 1. ഉപവാസം, 2. ഖുർആൻ അധികമായി പാരായണം ചെയ്യുക. 3. ആഹാരം കുറക്കുക. അഥവാ ഒഴിഞ്ഞ വയറിലേ മനോഹരമായ നിറഞ്ഞ ചിന്തകൾ പിറവിയെടുക്കൂ. അഗതികൾ, അനാഥർ, ദരിദ്രർ, രോഗികൾ, ഭവനരഹിതർ തുടങ്ങി സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട് വിധിയെ പഴിച്ച് അന്തർമുഖരായി കഴിയുന്നവർ ഇനിയും സമൂഹത്തിൽ അവശേഷിച്ചുകൂടാ. ഇഫ്താറിെൻറയും നോമ്പിെൻറ പട്ടിണി നൊമ്പരത്തിെൻറയും പെരുന്നാളിെൻറ പുഞ്ചിരിയുടെയും ഉൾക്കരുത്തിൽ നമുക്കൊത്ത് ചേർന്ന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് സമൂഹത്തിെൻറ തപിക്കുന്ന ചുറ്റുപാടുകൾക്ക് ശാശ്വതമുക്തിയുടെ ജാലകം തുറക്കാൻ ഇൗ റമദാനിലൂടെ നമുക്കാകണം. അല്ലാത്തപക്ഷം സ്വാർഥതയുടെയും ആഡംബരത്തിെൻറയും സ്വജനപക്ഷപാതിത്വത്തിെൻറയും കൊടിയിറക്കമായി ഇൗ റമദാനും നമ്മിൽനിന്ന് കൊഴിഞ്ഞുപോകുകയായിരിക്കും ഫലം. അൽ ഹാഫിസ് കെ.എസ്. ഇംദാദുല്ലാഹ് മൗലവി നദ്വി അൽഖാസിമി (ഇമാം, തൊടുപുഴ ടൗൺ ജുമാമസ്ജിദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story