Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightsupli9

supli9

text_fields
bookmark_border
നോമ്പ് ആത്മാവിനും ശരീരത്തിനും ലോകമെമ്പാടുമുള്ള മുസ്ലിംകൾ പുണ്യമാസമായ റമദാനിൽ ഉപവാസത്തിലാണ്. ഒരുമാസം നീളുന്ന ഉപവാസം മനുഷ്യആത്മാവിന് എന്ന പോലെ ശരീരത്തിന് പല വിധത്തിലാണ് പ്രയോജനം ചെയ്യുന്നത്. ഉപവാസം മനുഷ്യശരീരത്തിന് പലവിധത്തിലാണ് പ്രയോജനം ചെയ്യുന്നത്. 12 മുതൽ 24 മണിക്കൂർവരെ ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുന്നതിനാണ് ഉപവാസമെന്ന് പറയുക. ശാസ്ത്രീയമായി ചിന്തിച്ചാൽ ശരീരത്തിലെ ഉൗർജ ആവശ്യങ്ങൾക്ക് ശരീരത്തിലുള്ള കാർബോ ഹൈഡ്രേറ്റുകളെ മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞശേഷം ഇൗ ആവശ്യത്തിലേക്കായി കൊഴുപ്പുകളെ ഉപയോഗിക്കാൻ തുടങ്ങുന്നത് മുതൽ പ്രോട്ടീനുകളിലേക്ക് എത്തും മുമ്പുവരെയുള്ള കാലത്തെ ഉപവാസമായി കണക്കാക്കാം. ഉപവാസത്തി​െൻറ ഫലമായി ശാരീരികാവശ്യങ്ങൾക്കുള്ള ഉൗർജം ഉൽപാദിപ്പിക്കാൻ ആമാശയത്തിൽ ആഹാരമില്ലാതെ വരുേമ്പാൾ നേരേത്ത ശരീരത്തിൽ സൂക്ഷിച്ച കൊഴുപ്പുകളിലേക്ക് തിരിയുന്നു. ഇൗ കൊഴുപ്പുകളെ ഒാേട്ടാ ലൈസിസ് എന്ന പ്രക്രിയ വഴി വിഘടനം ചെയ്ത് ശാരീരികാവശ്യങ്ങൾക്കുള്ള ഉൗർജം ഉൽപാദിപ്പിക്കുന്നു. ഇതിൽ പ്രധാന പങ്കുള്ളത് കരളിനാണ്. കരൾ ശരീരത്തിൽ ശേഖരിച്ചുവെച്ച കൊഴുപ്പുകളെ ഉപചയിപ്പിച്ച് കീറ്റോൺ ബോഡികൾ ആക്കിമാറ്റുന്നു. അതായത് അസറ്റോ അസറ്റിക് ആസിഡും ബി ഹൈഡ്രോക്സി ബ്യൂട്ടറിക് ആസിഡും. ഇവയെ പിന്നീട് രക്തക്കുഴലുകൾ വഴി ശരീരത്തി​െൻറ ഇതര ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെ കൊഴുപ്പ് ഉപയോഗിക്കപ്പെടുേമ്പാൾ ശരീരത്തിൽ ഫ്രീ ഫാറ്റി ആസിഡുകൾ ഉൽപാദിപ്പിക്കുന്നു. ഇത് കരൾ ഉൗർജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഉപവാസസമയത്ത് ശരീരത്തിലുള്ള വിഷപദാർഥങ്ങളെ പുറന്തള്ളാൻ കഴിയുന്നു. ശരീരം അതി​െൻറ ഉള്ളിലുള്ള വിഷപദാർഥങ്ങളെ കരൾ, ശ്വാസകോശം, വൃക്ക, തൊലി മുതലായവയിലൂടെ പുറന്തള്ളുന്നു. ഇതിന് ബാഹ്യപ്രേരണ ആവശ്യമില്ലാത്തതും സാധാരണയായി സംഭവിക്കുന്നതുമാണ്. എന്നാൽ, ഭക്ഷണം ശരീരത്തിൽ പ്രവേശിക്കാതിരിക്കുേമ്പാൾ ശാരീരികാവശ്യങ്ങൾക്ക് വേണ്ടിയുള്ള ഉൗർജം ഉൽപാദിപ്പിക്കാൻവേണ്ടി കൊഴുപ്പുകളെ ഉപചയിപ്പിക്കുന്നു. ഇൗ ഉപചയ സമയത്ത് കൊഴുപ്പുകളോടൊപ്പം ശേഖരിച്ചുവെച്ച വിഷപദാർഥങ്ങളെ കരൾ, വൃക്ക മുതലായവയിലൂടെ പുറന്തള്ളുന്നു. എന്നാൽ, എപ്പോഴും ആമാശയത്തിൽ ആഹാരം എത്തുന്ന അവസ്ഥയിൽ ശാരീരികാവശ്യങ്ങൾക്ക് കാർബോ ഹൈഡ്രേറ്റുകളെ തന്നെ ഉപയോഗിക്കുകയും ബാക്കിവരുന്നവ കൊഴുപ്പ് രൂപത്തിൽ ശരീരത്തിൽ ശേഖരിക്കുന്നതിനാലും വിഷപദാർഥങ്ങളെ പുറന്തള്ളാൻ ശരീരത്തിന് കഴിയില്ല. ആഹാരത്തിൽ ഉൾപ്പെടാത്തതും എന്നാൽ, ഒരാൾ ത​െൻറ ചുറ്റുപാടുകളിൽ നിന്ന് ആഗിരണം ചെയ്തതുമായ ഡി.ഡി.ടി പോലുള്ള വിഷപദാർഥങ്ങളും ഇൗ െകാഴുപ്പുകൾക്കൊപ്പമാണ് ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ, ശരീരത്തിൽ കുറച്ച് സമയം ഭക്ഷണം ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ മാത്രമേ കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും അതോടൊപ്പമുള്ള വിഷപദാർഥങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുകയുള്ളൂ. ഉപവാസത്തി​െൻറ മറ്റൊരുഗുണം അത് ശരീരത്തി​െൻറ പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്നതാണ്. സാധാരണയായി ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഉൗർജത്തി​െൻറ നല്ലൊരു ശതമാനം പചനവ്യൂഹത്തിനായാണ് ചെലവഴിക്കുന്നത്. എന്നാൽ, ആമാശയത്തിൽ ആഹാരപദാർഥങ്ങൾ ഇല്ലാതാകുേമ്പാൾ ഇൗ ഉൗർജം ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റ് ഉപചയപ്രവർത്തനങ്ങൾക്കുമായി വിട്ടുകൊടുക്കുന്നു. അതിനാൽ, ശാസ്ത്രീയമായി ഉപവസിക്കുന്ന ആൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മാത്രവുമല്ല ഉപവസിക്കുന്ന ആളിന് മുറിവുകൾ ഉണ്ടായാൽ അത് വേഗം സുഖപ്പെടുന്നതുമാണ്. ശരീരത്തിലുണ്ടാകുന്ന അസാധാരണ മുഴകൾ, വീക്കങ്ങൾ, മുതലായവയും മുമ്പുപറഞ്ഞ ഒാേട്ടാലൈസ്ഡ് എന്ന പ്രക്രിയ വഴി ഉപവസിക്കുന്ന ആളിൽ ഉപചയിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. ഉപവാസ സമയത്ത് ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനാൽ അത് പ്രോട്ടീനുകളെ ഉൽപാദിപ്പിച്ച് കേടുപാടുകൾ വന്ന കോശങ്ങളെ നവീകരിക്കുന്നു. ഇക്കാരണത്താലാണ് മൃഗങ്ങൾ ശരീരത്തിൽ മുറിവ് ഉണ്ടാകുേമ്പാൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്. നിയന്ത്രിതമായ ഉപവാസം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാൽ നല്ലതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഉപവാസത്തി​െൻറ മറ്റൊരു പ്രത്യേകത ഇൗസമയത്ത് ശരീരതാപനില കുറയുമെന്നതാണ്. ഇതിന് കാരണം ശരീരം അതി​െൻറ ദൈനംദിന പ്രവർത്തനങ്ങളിൽ കുറവ് വരുത്താവുന്നിടത്തോളം കുറച്ച് കഴിയുന്നത്ര ഉൗർജം സംരക്ഷിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് ഇൗസമയത്ത് കുറവായതിനാൽ കരളിൽ സംഭരിച്ച ഗ്ലൈക്കോജൻ ഉപയോഗിക്കപ്പെടുന്നു. ഹോർമോണുകൾ നല്ലരീതിയിൽ ഉപവാസസമയത്ത് ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ശരീര വളർച്ചക്ക് ആവശ്യമായ ഹോർമോണുകളും കൂടുതലായി പുറത്തേക്ക് വിടുന്നു. ഉപവാസത്തി​െൻറ ഏറ്റവും വലിയ ഗുണം അത് വാർധക്യം വരുന്നത് താമസിക്കുകയും ഇതി​െൻറ ഫലമായി ആയുസ്സ് വർധിക്കുകയും ചെയ്യുന്നു എന്നതാണ്. കുറഞ്ഞനിരക്കിലുള്ള അപചയ പ്രവർത്തനങ്ങൾ കാര്യക്ഷമമായ പ്രോട്ടീൻ ഉൽപാദനം, പ്രവർത്തനനിരതമായ രോഗപ്രതിരോധ ശേഷി, ഹോർമോണുകളുടെ അധികമായ ഉൽപാദനം ഇതെല്ലാം തന്നെ വാർധക്യത്തെ അകറ്റി ആയുസ്സ് വർധിപ്പിക്കുന്നു. ഉപവാസത്തിന് ഇങ്ങനെ നിരവധി ഗുണങ്ങളുണ്ടെങ്കിലും ഉപവാസ േശഷമുള്ള ആഹാരകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഇൗ പ്രയോജനം ഒന്നും ലഭിക്കുന്നില്ല. ഉപവാസത്തിന് ശേഷമുള്ള ആഹാരത്തിൽ സാധാരണ കഴിക്കാറുള്ളതിൽനിന്ന് ഒരുപാട് വ്യതിയാനം നല്ലതല്ല. ശരീരഭാരം അധികം കൂടാനോ അധികം കുറയാനോ ഇടയാകത്തക്കവിധം നിയന്ത്രിച്ചാണ് കഴിക്കേണ്ടത്. എങ്കിലും അമിതവണ്ണമുള്ളവർക്ക് അത് കുറച്ചുകൊണ്ട് വരുന്നതിന് വിരോധമില്ല. ചില ആഹാരങ്ങൾ എട്ടുമണിക്കൂർവരെ സമയമെടുക്കും ദഹിക്കാൻ. ഇതിൽപെട്ടവയാണ് ബാർലി, ഒാട്സ്, ഗോതമ്പ്, തവിടോട് കൂടിയ ധാന്യങ്ങൾ മുതലായവ. എളുപ്പം ദഹിക്കുന്ന ആഹാരങ്ങളിൽ അധികവും പഞ്ചസാരയും തവിടുകളഞ്ഞ ധാന്യങ്ങളുടെ പൊടിയുമായിരിക്കും. കൂടാതെ, പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ ഇവയും ഉപവാസത്തിനു ശേഷം കഴിക്കുന്നത് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിൽ എല്ലാ വിഭാഗത്തിൽപെട്ട സാധനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അതായത്, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി അല്ലെങ്കിൽ മത്സ്യം, പാലുൽപന്നങ്ങൾ മുതലായവ. എണ്ണയിൽവറുത്ത ഭക്ഷണസാധനങ്ങൾ കഴിവതും ഉപവാസശേഷം ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ആരോഗ്യത്തിന് നന്നല്ലെന്ന് മാത്രമല്ല ദഹനക്കേടിനും നെെഞ്ചരിച്ചിലിനും കാരണമാകുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. അതുപോലെ അധികം പഞ്ചസാര ചേർത്ത സാധനങ്ങളും കൊഴുപ്പുള്ള സാധനങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ചായ അധികം കുടിക്കുന്നതും ഒഴിവാക്കണം. അധികമായി ചായ കുടിച്ചാൽ മൂത്രം ധാരാളമായി ഉൽപാദിപ്പിക്കുന്നു. മൂത്രം പുറത്ത് പോകുന്നതോടൊപ്പം പകൽ മുഴുവൻ ശരീരം ഉണ്ടാക്കിയ ധാതുലവണങ്ങളും പുറത്തുപോകും. എന്നാൽ, വെള്ളം, പഴങ്ങളുടെ ചാറ് എന്നിവ കഴിക്കുന്നത് കൊണ്ട് ഇൗ പ്രശ്നം ഉണ്ടാകുന്നില്ല. അതിനാൽ, ആഹാരം ക്രമപ്പെടുത്തി ചിട്ടയോടെ ചെയ്യുന്ന ഉപവാസം മനുഷ്യർക്ക് ശാരീരികമായും മാനസികമായും പുതുജീവൻ നൽകുന്നു. വർഷങ്ങളായി ശരീരത്തിനുള്ളിൽ ശേഖരിച്ചുവെച്ച കൊഴുപ്പുകളും അതിനോടൊപ്പമുള്ള മറ്റ് വിഷപദാർഥങ്ങളും പുറന്തള്ളി ശരീരം വൃത്തിയാക്കാനും മുറിവുകൾ ഭേദമാക്കാനും നശിച്ചുകൊണ്ടിരിക്കുന്ന പഴയ കോശങ്ങൾക്ക് കേടുപാടുകൾ തീർത്ത് പുതുജീവൻ നൽകാനും വാർധക്യത്തെ അകറ്റാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള സമയവും ഉൗർജവും ശരീരത്തിന് ഉപവാസത്തിലൂടെ ലഭിക്കുന്നുവെന്നത് തർക്കമറ്റ സംഗതിയാണ്. ഡോ. നസിയ ഹസൻ (ശാന്തി ആയുർവേദ ഹോസ്പിറ്റൽ ഉടുമ്പന്നൂർ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story