Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:00 AM IST Updated On
date_range 8 Jun 2018 11:00 AM ISTമുള്ളരിക്കുടിയിൽ പട്ടയം നൽകാൻ റവന്യൂ വകുപ്പ് സർവേ ആരംഭിച്ചു
text_fieldsbookmark_border
അടിമാലി: മുള്ളരിക്കുടിയിലെ കുടിയേറ്റ കർഷകരുടെ പട്ടയസ്വപ്നം പൂവണിയുന്നു. പട്ടയം നൽകുന്നതിെൻറ ഭാഗമായി റവന്യൂ അധികാരികൾ സർവേ നടപടികളാരംഭിച്ചു. പെരിഞ്ചാംകുട്ടി പദ്ധതിയുടെ പ്രദേശമായ ഇവിടെ പതിറ്റാണ്ടുകളായി കുടിയേറിയ കർഷകർക്ക് സർക്കാർ പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സർക്കാറിെനതിരെ ജനം സമരം തുടങ്ങിയതിന് ശേഷമാണ് കർഷകർക്ക് പ്രതീക്ഷനൽകി പട്ടയ നടപടികൾ തുടങ്ങിയത്. രണ്ടുദിവസമായി സർവേ ഉദ്യോഗസ്ഥർ ഇവിടത്തെ കർഷകരുടെ ഭൂമി അളന്നുവരുന്നു. 1996 പെരിഞ്ചാംകുട്ടി പദ്ധതി ഉപേക്ഷിച്ചതായും ഇവിടത്തെ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, കൊന്നത്തടി പഞ്ചായത്തിെൻറ ഭാഗമായ മുള്ളരിക്കുടിയും പെരിഞ്ചാംകുട്ടിയിലും താമസിക്കുന്ന കർഷകർക്ക് പട്ടയം നൽകിയില്ല. ഇതേസമയം വാത്തിക്കുടി, ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പട്ടയം നൽകി. പട്ടയം ലഭിക്കാൻ അഞ്ച് പ്രാവശ്യംവരെ അപേക്ഷ നൽകിയിട്ടും പരിഗണിച്ചിട്ടില്ല. ഉദ്ദേശം 2500 കുടുംബങ്ങൾക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. മേഖലയിലെ കുടിേയറ്റ കർഷകർ കൺവെൻഷൻ ചേരുകയും സി.വി. സുഗുണൻ ചേലക്കൽ ചെയർമാനും ജോണി കുന്നുമ്മേൽ കൺവീനറുമായി സമരസമിതി രൂപവത്കരിച്ചാണ് പ്രത്യക്ഷ സമരത്തിന് നാട്ടുകാർ രംഗത്തുവന്നത്. കഴിഞ്ഞ മാർച്ച് 27ന് പണിക്കൻകുടിയിൽ വഴിതടയൽ സമരവും കടകളടച്ച് ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് കലക്ടറുമായി നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പട്ടയ നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചത്. ഇടുക്കി നിയോജകമണ്ഡലത്തിലെ 20 റോഡുകളുടെ പുനരുദ്ധാരണത്തിന് 6.94 കോടി ചെറുതോണി: ഇടുക്കി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട 20 റോഡുകളുടെ പുനരുദ്ധാരണ ജോലികൾക്ക് 6.94 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ച് ഉത്തരവായതായി റോഷി അഗസ്റ്റ്യൻ എം.എൽ.എ അറിയിച്ചു. കരിമ്പൻ-മുരിക്കാശേരി റോഡ് 40 ലക്ഷം, മുരിക്കാശേരി-പടമുഖം-തോപ്രാംകുടി റോഡ് 40 ലക്ഷം, പാറമട-ചെറുതോണി റോഡ് 50 ലക്ഷം, ചിന്നാർ-മങ്കുവ-ഇഞ്ചത്തൊട്ടി റോഡ് 50 ലക്ഷം, കാഞ്ഞാർ-കൂവപ്പള്ളി റോഡ് 30 ലക്ഷം, മണപ്പാടി-ഇലപ്പള്ളി-ഇടാട് റോഡ് 30 ലക്ഷം, ചേലച്ചുവട്-ബ്ലാത്തിക്കവല റോഡ് 50 ലക്ഷം, തോപ്രാംകുടി-പ്രകാശ് റോഡ് 30 ലക്ഷം, ചിന്നാർ-കമ്പിളിക്കണ്ടം റോഡ് 30 ലക്ഷം, കമ്പിളിക്കണ്ടം-തിങ്കൾക്കാട് റോഡ് 40 ലക്ഷം, തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡ് 40 ലക്ഷം, പ്രകാശ്-വെട്ടിക്കാമറ്റം റോഡ് 34 ലക്ഷം, പാറത്തോട്-വിപണി-ഇരുമലക്കപ്പ് റോഡ് (ആരംഭം 500 മീറ്റർ) 15 ലക്ഷം, മുനിയറ-ഇല്ലിസിറ്റി റോഡ് (ആരംഭം 1.5 കി.മീ.) 25 ലക്ഷം, ഉദയഗിരി-മേലേകുപ്പിച്ചാംപടി-ചെമ്പകപ്പാറ റോഡ് 15 ലക്ഷം, പണിക്കൻകുടി-പെരിഞ്ചാംകുട്ടി റോഡ് 20 ലക്ഷം, മേലേകാഞ്ചിയാർ-നരിയമ്പാറ റോഡ് 30 ലക്ഷം, മുരിക്കാശേരി-തേക്കിൻതണ്ട്-പെരിയാർവാലി-കീരിത്തോട് റോഡ് 50 ലക്ഷം, മുരിക്കാശേരി-ചെമ്പകപ്പാറ-പെരിഞ്ചാംകുട്ടി-മേലേചിന്നാർ റോഡ് 50 ലക്ഷം, പാണ്ടിപ്പാറ സെൻറ് ജോസഫ് സ്കൂൾ സംരക്ഷണഭിത്തി 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ പുനരുദ്ധാരണജോലി പൊതുമരാമത്ത് മുഖേന ടെൻഡർ നടപടി പൂർത്തിയാക്കി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. കാറ്റിലും പേമാരിയിലും വ്യാപക നഷ്ടം മൂലമറ്റം: കാറ്റിലും പേമാരിയിലും കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരം കടപുഴകി. കണ്ണിക്കൽ തട്ടേപ്പറമ്പിൽ പുഷ്പെൻറ വീടിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി ഒടിഞ്ഞുവീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കുടയത്തൂർ സരസ്വതി സ്‌കൂളിലേക്കുള്ള വഴിയിലെ റബർ മരം മറിഞ്ഞുവീണ് സ്‌കൂളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് മരം വെട്ടി മാറ്റിയത്. കരിപ്പലങ്ങാട് മരം റോഡിലേക്ക് വീണ് തൊടുപുഴ-പുളിയന്മല റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ആലാനിക്കൽ, കോട്ടയംമുന്നി പ്രദേശങ്ങളിലാണ് വ്യാപക കൃഷിനാശം. കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി ബന്ധം പൂർണമായും തകർന്നു. വിവിധയിടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുകയാണ്. മൂലമറ്റം സെക്ഷൻ ഓഫിസിലെ ജീവനക്കാർ ലൈനുകൾ പുനഃസ്ഥാപിക്കുന്ന ജോലിയിലാണ്. കുടയത്തൂർ സരസ്വതി സ്‌കൂളിലേക്കുള്ള വഴിയിലെ റബർ മരം മറിഞ്ഞുവീണ് സ്‌കൂളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് വിവിധയിടങ്ങളിൽ വീണുകിടക്കുന്ന മരങ്ങൾ വെട്ടിമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story