Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:11 AM IST Updated On
date_range 7 Jun 2018 11:11 AM ISTതച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് സി.െഎ.ടി.യു
text_fieldsbookmark_border
കോട്ടയം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും സി.െഎ.ടി.യു. എം.ഡിയുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുന്നില്ലെങ്കിൽ പണിമുടക്കടക്കം സമര പരിപാടികളിലേക്ക് കടക്കാൻ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ മടിക്കില്ലെന്ന് നേതാക്കൾ പാർട്ടിെയയും മുതിർന്ന നേതാക്കെളയും അറിയിച്ചുകഴിഞ്ഞു. പാർട്ടി നേതാക്കളുടെ പിന്തുണയും സംഘടനക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് അസോസിയേഷൻ നേതാക്കളുമായി പാർട്ടി നേതൃത്വം ഇതിനകം ചർച്ചകളും നടത്തിക്കഴിഞ്ഞു. പണിമുടക്ക് സർക്കാറിെൻറ പ്രതിഛായയെ ബാധിക്കുമെന്നതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനകം ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ സംസ്ഥാന നേതാവ് വ്യക്തമാക്കി. തച്ചങ്കരിയെ മാറ്റണമെന്നില്ലെന്നും സർക്കാർ ഇടപെട്ട് പ്രതിസന്ധി പരഹിരിച്ചാൽ മതിയെന്നുമാണ് അസോസിയേഷൻ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്. വകുപ്പ് മന്ത്രിയോടും വിഷയത്തിൽ ഇടപെടാൻ അസോസിയേഷൻ ആവശ്യപ്പെട്ടു. കോർപറേഷൻ ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന സംഘടന നേതാക്കളെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതും സമരങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നതും സംഘടനയുടെ അനുമതിയില്ലാതെ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്ഥമായി ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയതും സി.െഎ.ടി.യുവിനെ ചൊടിപ്പിച്ചു. തച്ചങ്കരിക്കെതിരെ കുറ്റപത്രം തയാറാക്കി സർക്കാറിന് സമർപ്പിക്കാനാണ് പുതിയ തീരുമാനം. പ്രശ്നം പരിഹരിക്കെപ്പടാത്ത സാാഹചര്യത്തിലാണ് പണിമുടക്കിനുള്ള നീക്കവും ആരംഭിച്ചത്. എം.ഡിയെ കയറൂരിവിട്ടാൽ സംഘടനയിൽ ആരുമില്ലാത്ത അവസ്ഥയുണ്ടാവുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസോസിയേഷൻ പ്രസിഡൻറ് വൈക്കം വിശ്വനും എം.ഡിയുടെ പോക്കിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്ന എം.ഡിയുടെ നടപടികളെ അദ്ദേഹവും ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ തച്ചങ്കരിയുടെ പ്രവർത്തനത്തിൽ ഒരുവിഭാഗം ജീവനക്കാർ സംതൃപ്തരാണെന്നാണ് റിപ്പോർട്ട്. ശമ്പളം കൃത്യമായി വിതരണം ചെയ്യുന്നതും സർവിസ് ഒാപറേഷൻ കാര്യക്ഷമമായി നടത്തുന്നതും ഇതിന് കാരണമായിട്ടുണ്ട്. ദിനേന വരുമാനം വർധിപ്പിക്കുകയും പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതും തച്ചങ്കരിയെ പിന്തുണക്കാൻ ഇവർക്ക് പ്രചോദനമാവുന്നു. സി.എ.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story