Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:02 AM IST Updated On
date_range 7 Jun 2018 11:02 AM ISTപാർട്ടി പറഞ്ഞത് കേൾക്കാതെ നേതാവിെൻറ മകളെ യൂനിയൻ ഇടപെട്ട് സ്ഥലംമാറ്റി; സി.പി.െഎയിൽ കലഹം
text_fieldsbookmark_border
തൊടുപുഴ: പാർട്ടി വിലക്ക് മാനിക്കാതെ നേതാവിെൻറ മകളെ സർവിസ് സംഘടന ഇടപെട്ട് സ്ഥലംമാറ്റിയതിനെ െചാല്ലി സി.പി.െഎയിൽ കലഹം. ജില്ലയിലെ പ്രമുഖ സി.പി.െഎ നേതാവായിരുന്ന വഴിത്തല ഭാസ്കരെൻറ മകൾ എൽ.ഡി ക്ലർക്കായ വി.ബി. സന്ധ്യയെ ചട്ടം ലംഘിച്ച് സ്ഥലംമാറ്റിയെന്നാണ് ആരോപണം. ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സന്ധ്യയെ തൊടുപുഴ താലൂക്ക് ഓഫിസിൽനിന്ന് മങ്ങാട്ടുകവല റീസർവേ സൂപ്രണ്ട് ഓഫിസിലേക്കാണ് മാറ്റിയത്. ഇതുസംബന്ധിച്ച് ഒരുവിഭാഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പരാതി നൽകി. ഒന്നരവർഷം മുമ്പാണ് തൊടുപുഴ താലൂക്ക് ഓഫിസിലേക്ക് നിയമനം ലഭിച്ച് എത്തിയത്. ഇവരെ ഹൈറേഞ്ചിലേക്ക് മാറ്റാൻ ഒരുമാസം മുമ്പ് ജോയൻറ് കൗൺസിലിലെ ചില നേതാക്കൾ അണിയറ നീക്കം നടത്തിയപ്പോൾ പാർട്ടി ജില്ല നേതൃത്വം ഇടപെട്ട് സ്ഥലംമാറ്റരുതെന്ന് കർശനമായി നിർദേശിച്ചിരുന്നു. എന്നാൽ, ജോയൻറ് കൗൺസിലിലെ ചില നേതാക്കൾ കടുത്ത സമ്മർദം ചെലുത്തി സന്ധ്യയെ, മങ്ങാട്ടുകവല റീസർവേ സൂപ്രണ്ട് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. ജോയൻറ് കൗൺസിൽ സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തിൽ ചിലരാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. സന്ധ്യക്ക് പകരം നിയമനം ലഭിച്ച വ്യക്തിയിൽനിന്ന് ജോയൻറ് കൗൺസിലിലെ ചിലർ കോഴ വാങ്ങിയെന്നും പരാതിയിലുണ്ട്. ഈ മാസം ഒന്നിനാണ് സ്ഥലംമാറ്റ ഉത്തരവ് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ പുറത്തിറക്കിയത്. നിയമനം ലഭിച്ച വ്യക്തി ചൊവ്വാഴ്ച, ഉത്തരവുമായി തൊടുപുഴ താലൂക്ക് ഓഫിസിലെത്തിയപ്പോഴാണ് സ്ഥലംമാറ്റത്തെക്കുറിച്ച് സന്ധ്യ അറിയുന്നത്. തൊടുപുഴ മേഖലയിൽ പാർട്ടി കെട്ടിപ്പടുത്തതിൽ മുഖ്യ പങ്കുവഹിച്ച വഴിത്തല ഭാസ്കരെൻറ മകളെന്ന പരിഗണന സ്വന്തം യൂനിയൻകാർ കാട്ടിയില്ലെന്നാണ് ആക്ഷേപം. മൂന്ന് വർഷത്തിലൊരിക്കൽ മാത്രേമ സ്ഥലംമാറ്റാൻ പാടുള്ളൂവെന്ന നിയമം ലംഘിച്ചാണ് സന്ധ്യയെ സ്ഥലംമാറ്റിയതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. അതേസമയം, ജോയൻറ് കൗൺസിലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും സ്ഥലംമാറ്റത്തിൽ ഇടപെട്ടിട്ടില്ലെന്നും കോഴ വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും ജില്ല പ്രസിഡൻറ് ആർ. ബിജുമോൻ പറഞ്ഞു. ജില്ലയിലെ ഒരു സി.പി.െഎ നേതാവിന് പിരിവ് കൊടുക്കാത്തതിെൻറ പേരിൽ ഹൈറേഞ്ചിലേക്ക് സ്ഥലംമാറ്റിയ ജീവനക്കാരി മനോവിഷമത്താൽ പാലത്തിന് മുകളിൽനിന്ന് മലങ്കര ജലാശയത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത് ആഴ്ചകൾ മാത്രം മുമ്പാണ്. ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് പുതുക്കൽ അവസാന ഘട്ടത്തിലേക്ക് തൊടുപുഴ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സ്മാർട്ട് കാർഡ് പുതുക്കലും 2017ൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചവർക്കുള്ള സ്മാർട്ട് കാർഡ് വിതരണവും ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ ഈ സാമ്പത്തികവർഷം 1,78,000ത്തോളം കുടുംബങ്ങൾക്കാണ് പദ്ധതിയിൽ അംഗങ്ങളാവാൻ അർഹതയുള്ളത്. 2018 മാർച്ച് 15 മുതൽ ആരംഭിച്ച സ്മാർട്ട് പുതുക്കൽ നടപടിയിൽ 1,37,000ത്തോളം കുടുംബങ്ങൾ അംഗങ്ങളായി. ശേഷിച്ച സ്മാർട്ട് കാർഡ് പുതുക്കലും അക്ഷയ വഴി അപേക്ഷിച്ചവർക്കുമുള്ള സ്മാർട്ട് കാർഡ് വിതരണ നടപടികളുമാണ് വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നത്. പഞ്ചായത്തുതലങ്ങളിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുടെ പൂർണ പിന്തുണയിലാണ് പുതുക്കൽ. 2018 മാർച്ച് 31 വരെ ഉണ്ടായിരുന്ന സ്മാർട്ട് കാർഡ് പുതുക്കാത്തവർക്കും 2017ൽ പുതുക്കാൻ സാധിക്കാത്തവർക്ക് അതിനും 2017ൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചവർക്കും അവസരമുണ്ട്. അപേക്ഷിച്ചവർ ലഭിച്ച രജിസ്ട്രേഷൻ സ്ലിപ്, റേഷൻ കാർഡ് എന്നിവയുമായി സ്മാർട്ട് കാർഡിൽ ഉൾപ്പെടേണ്ടവർ എല്ലാവരും ഫോട്ടോ എടുക്കൽ കേന്ദ്രത്തിൽ എത്തണം. പുതുക്കേണ്ടവർ സ്മാർട്ട് കാർഡിൽ പേരുള്ള ഒരാൾ റേഷൻ കാർഡുമായി പുതുക്കൽ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് 30,000 രൂപയുടെ ആനുകൂല്യവും, 60 വയസ്സിന് മുകളിലുള്ളവർക്ക് അധികമായി 30,000 രൂപയുടെ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ആനുകൂല്യം െതരഞ്ഞെടുക്കപ്പെട്ട സർക്കാർ സർക്കാറിതര ആശുപത്രികൾ വഴിയും വൃക്ക, അർബുദം, ഹൃേദ്രാഗ രോഗികൾക്ക് െതരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രി വഴി ചിസ് പ്ലസ് പദ്ധതി വഴി 70,000 രൂപയുടെ ആനുകൂല്യവും ലഭിക്കും. ഇനിയും പുതുക്കാനുള്ളവരും വിതരണ കേന്ദ്രത്തിൽ പോയിട്ട് പുതുക്കാൻ കഴിയാതെ പോയവരും സ്മാർട്ട് കാർഡ് വിതരണ കേന്ദ്രങ്ങളെ പറ്റി അറിയാൻ ഇൗ നമ്പറുകളിൽ ബന്ധപ്പെടണം. വിഷ്ണു (അഴുത ബ്ലോക്ക്): 9188685603, പ്രിയ (അടിമാലി ബ്ലോക്ക്): 7907743805, രവികുമാർ (ദേവികുളം ബ്ലോക്ക്): 9495045816, ബിജോ (നെടുങ്കണ്ടം ബ്ലോക്ക്): 9947805615, അഖിൽ (കട്ടപ്പന ബ്ലോക്ക്): 9188353820, ജിബിൻ (ഇടുക്കി ബ്ലോക്ക്): 8075663543, ജിനു (തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾ): 9495214868.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story