Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:50 AM IST Updated On
date_range 7 Jun 2018 10:50 AM ISTകഞ്ഞിക്കുഴി സമാന്തര പാതയിലൂടെ ഇന്ന് മുതൽ വാഹനങ്ങൾ ഒാടും
text_fieldsbookmark_border
കോട്ടയം: കെ.കെ റോഡിലെ കഞ്ഞിക്കുഴി റെയിൽവേ മേൽപാലത്തിെൻറ നിർമാണത്തിെൻറ ഭാഗമായി നിർമിച്ച സമാന്തര പാതയിലൂടെ വ്യാഴാഴ്ച മുതൽ ഗതാഗതം തിരിച്ചുവിടും. സമാന്തര റോഡിെൻറ ടാറിങ് രണ്ടാഴ്ച മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ, ഗതാഗത ക്രമീകരണങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നതിനാൽ വഴിതിരിച്ചുവിടുന്നത് വൈകുകയായിരുന്നു. പ്ലാേൻറഷൻ കോർപറേഷൻ മതിലിെൻറ ഒരുഭാഗം പൊളിച്ചുനീക്കിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. രണ്ടുവരി പാതയായാണ് നിർമാണം. എന്നാൽ, റോഡിലെ വളവ് കുരുക്കിനിടയാക്കുമെന്ന ആശങ്കയുണ്ട്. സമാന്തര റോഡിലൂടെ ഗതാഗതം ആരംഭിക്കുന്നതിന് പിന്നാലെ നിലവിലെ പാലം പൊളിച്ച് തുരങ്കം വികസിപ്പിക്കുന്ന ജോലികൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പാലത്തിെൻറ ഇരുവശങ്ങളിലും പൈലിങ് ജോലികളാകും ആരംഭിക്കുക. ഇവിടെ നിർമാണം അന്തിമ ഘട്ടത്തിലാകുമ്പോൾ റബർ ബോർഡിന് സമീപത്തെ പാലം പൊളിക്കും. പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായാണ് കഞ്ഞിക്കുഴിയിലെ നിലവിെല പാലം പൊളിച്ച് വീതി കൂട്ടി നിർമിക്കുന്നത്. തുരങ്കത്തിെൻറ മുകളിലായുള്ള പാലം പൊളിച്ചുനീക്കുന്നതോടെ കെ.കെ റോഡിലെ ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് സമാന്തര റോഡ് നിർമിച്ചത്. പാലത്തോടു ചേർന്ന് തുരങ്കത്തിന് മുകളിലൂടെയാണു സമാന്തര റോഡ് നിർമിച്ചത്. മേയ് ആദ്യവാരം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സമാന്തര റോഡിെൻറ നിർമാണം കഴിഞ്ഞയാഴ്ചയാണ് പൂർത്തീകരിച്ചത്. കമ്പിവലക്കുള്ളിൽ കല്ലടുക്കി സംരക്ഷണഭിത്തി നിർമിച്ചായിരുന്നു നിർമാണം. അഞ്ച് മീറ്റർ വീതിയിലാണ് താൽക്കാലിക റോഡ്. പാലത്തിെൻറ നിർമാണ ജോലികൾ പൂർത്തിയായ ശേഷം ഇപ്പോൾ നിർമിച്ച താൽക്കാലിക പാത പൊളിച്ചുനീക്കും. നിലവിെല പാലേത്തക്കാൾ വീതിയിലാവും പുതിയ പാലത്തിെൻറ നിർമാണം. ഇേതാടൊപ്പം റബർ ബോർഡ് ഒാഫിസിന് സമീപത്തെ പാലവും പൊളിച്ചുനീക്കും. 18.13 കോടി രൂപക്കാണ് കരാർ. 10 മാസമാണ് നിർമാണ കാലാവധി. റെയിൽവേയുടെ മേൽനോട്ടത്തിലാണ് നിർമാണം. 61 വർഷം പഴക്കമുള്ള പാലമാണ് നിലവിൽ കെ.കെ റോഡിൽ ഉള്ളത്. 1957 ഒക്ടോബർ 20നാണ് പാലം നിർമിച്ചത്. 54 താഴ്ചയിൽ കുന്നുവെട്ടി താഴ്ത്തി പാറപൊട്ടിച്ച് റെയിൽ സ്ഥാപിക്കുകയും പിന്നീട് ഇതിന് മുകളിൽ കോൺക്രീറ്റ് ടണൽ സ്ഥാപിച്ച് മണ്ണിട്ട് നിറച്ച് കട്ട് ആൻഡ‌് ഫിൽ മാതൃകയിലാണ് നിർമിച്ചത‌്. അതിനിടെ, പുതുതായി നിർമിക്കുന്ന പാലം നാലുവരിയാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിെയങ്കിലും ഇത് അറിയില്ലെന്ന നിലപാടിലാണ് റെയിൽവേ. മാത്രമല്ല, നാലുവരിയാക്കാനാവശ്യമായ തുകയുെട കാര്യത്തിൽ സർക്കാർ ഉത്തരവിൽ വ്യക്തതയുമില്ല. ഇതും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. സർക്കാർ തുക അനുവദിച്ചാൽ നാലുവരിയാക്കുന്നതിൽ തടസ്സമിെല്ലന്നും ഇതുവരെ ഇത്തരമൊരു നിർദേശം ലഭിച്ചിട്ടിെല്ലന്നും റെയിൽവേ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story