Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:56 AM IST Updated On
date_range 5 Jun 2018 10:56 AM ISTവിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദേശം
text_fieldsbookmark_border
പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം, പ്രകൃതി സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ സന്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം ചൊവ്വാഴ്ച ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്യും. എൽ.പി ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠത്തിനപ്പുറം എന്ന പേരിലും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതപാഠം എന്ന പേരിലുമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കൈപ്പുസ്തകം തയാറാക്കിയിട്ടുള്ളത്. വിതരണോദ്ഘാടനം തിരുവല്ല ഡയറ്റില്‍ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നടക്കും. സര്‍വശിക്ഷ അഭിയാെൻറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല ഡയറ്റില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. നവീകരിച്ച പൊലീസ് എയിഡ് പോസ്റ്റ് തുറന്നു പത്തനംതിട്ട: നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം നവീകരിച്ച പൊലീസ് എയിഡ് പോസ്റ്റ് ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ നിര്‍വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി രൂപവത്കരിച്ച പിങ്ക് പൊലീസ് സംവിധാനത്തിെൻറ ടോള്‍ ഫ്രീ നമ്പറായ 1515ന് പ്രചാരണം നല്‍കാൻ സ്റ്റിക്കറുകളുടെ വിതരണോദ്ഘാടനവും നടന്നു. നഗരസഭ അധ്യക്ഷ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, ഡിവൈ.എസ്.പിമാരായ എസ്. റഫീഖ്, വിദ്യാധരന്‍, എസ്.ഐ ടി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്് 1090 എന്ന നമ്പറിലും വനിതകള്‍ക്ക് 1091 എന്ന നമ്പറിലും കുട്ടികള്‍ക്ക് 1098 എന്ന നമ്പറിലും പിങ്ക് പട്രോളിെൻറ സേവനം ലഭിക്കാനും 1515 എന്ന നമ്പറിലും ബന്ധപ്പെടാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പത്തനംതിട്ട: സാക്ഷരത മിഷെൻറ ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി, പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുമാസമാണ് കോഴ്‌സ്. 60 മണിക്കൂര്‍ പഠന ക്ലാസ്. ഫീസ് 2500 രൂപ. കൂടുതല്‍ വിവരം കലക്ടറേറ്റിലെ ജില്ല സാക്ഷരത മിഷന്‍ ഓഫിസിലും സാക്ഷരത മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍: 0468 2220799, 9447050515, 9496426859. വെബ്സൈറ്റ് www.literacymissionkerala.org. വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം പത്തനംതിട്ട: വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൗദ രാജന്‍ അധ്യക്ഷത വഹിക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. ഷീജ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story