Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:56 AM IST Updated On
date_range 4 Jun 2018 10:56 AM ISTതൊടുപുഴ നഗരസഭ ഒാഫിസിൽ ഇനി 'നോ പ്ലാസ്റ്റിക്'
text_fieldsbookmark_border
തൊടുപുഴ: നഗരസഭ ഒാഫിസിൽ ഗ്രീൻ പ്രോേട്ടാേകാൾ നടപ്പാക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാനുള്ള യജ്ഞവുമായി തൊടുപുഴ നഗരസഭ രംഗത്തിറങ്ങുന്നത്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. നഗരസഭയിലെ ആദ്യ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് കാഞ്ഞിരമറ്റത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാളുകളായി നഗരത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി പരിശോധനയും ബോധവത്കരണവും നടത്തിയിരുന്നു. പകർച്ചവ്യാധി പടരുന്ന സമയമായതിനാൽ ആരോഗ്യ വകുപ്പും നഗരസഭയും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി സർക്കാർ നിർദേശാനുസരണം ഞായറാഴ്ച നഗരസഭ ഓഫിസും പട്ടണത്തിലെ വിവിധ പ്രദേശങ്ങളും മത്സ്യമാർക്കറ്റും നഗരസഭ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും ചേർന്ന് ശുചീകരിച്ചു. മുനിസിപ്പൽ ഓഫിസും പരിസരവും ജീവനക്കാരും മത്സ്യമാർക്കറ്റിൽ ഇതര സംസ്ഥാന തൊഴിലാളികളും വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരി പാതയിൽ ശുചീകരണ തൊഴിലാളികളുമാണ് ഈ പ്രവർത്തനം നടത്തിയത്. ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി സർക്കാർ ഓഫിസുകൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രവർത്തനസജ്ജമാക്കേണ്ടതിന് മുന്നോടിയായും മഴക്കാലപൂർവ രോഗ നിവാരണത്തിെൻറയും ഭാഗമായിട്ടായിരുന്നു പ്രവർത്തനം. നഗരസഭ ആക്ടിങ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ നഗരസഭ ജീവനക്കാരുടെയും സഹകരണത്തോടെയായിരുന്നു പ്രവർത്തനം. മിനി സിവിൽ സ്റ്റേഷൻ സോളാർ വെളിച്ചത്തിലേക്ക് നെടുങ്കണ്ടം: മിനി സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫിസുകൾക്കും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അനർട്ടിെൻറ ആഭിമുഖ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉടുമ്പൻചോല താലൂക്ക് ഓഫിസ്, ജോയൻറ് ആർ.ടി.ഒ ഓഫിസുകളടക്കം പതിനഞ്ചോളം പ്രധാന ഓഫിസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. 7000 ചതുരശ്ര അടിയുള്ള ഓഫിസ് സമുച്ചയത്തിൽ ആവശ്യമായ സോളാർ പാനലുകൾ സ്ഥാപിക്കും. ഇതിനായി പ്രാരംഭഘട്ട പഠന പ്രവർത്തനങ്ങൾ അനർട്ടിെൻറ നേതൃത്വത്തിൽ ആരംഭിച്ചു. ഒാഫിസുകളുടെ ഉപയോഗം കഴിഞ്ഞ് കൂടുതലായി വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ അത് കെ.എസ്.ഇ.ബിക്ക് കൈമാറാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story