Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:09 AM IST Updated On
date_range 3 Jun 2018 11:09 AM ISTപൊന്തൻപുഴയിൽ പട്ടയം: ചുവപ്പുനാട കെട്ടി സമരം
text_fieldsbookmark_border
കോട്ടയം: പൊന്തൻപുഴ വനപരിസരത്തെ 1200 കൈവശക്കാർക്ക് നിരുപാധിക പട്ടയം അനുവദിക്കുക, പൊന്തൻപുഴ വനം നിയമനിർമാണത്തിലൂടെ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമരസമിതി നേതൃത്വത്തിൽ ചൊവ്വാഴ്ച പൊന്തൻപുഴയിൽ പ്രതിഷേധ ദിനാചരണം നടത്തും. രാവിലെ 10ന് എരുമേലി ഫോറസ്റ്റ് ഡിവിഷന് കീഴിലെ പ്ലാച്ചേരി സ്റ്റേഷന് ചുവപ്പുനാടകെട്ടി സമരം വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. ആലപ്ര കൈവശ കർഷക ഭൂസമിതി കൺവീനർ അഡ്വ. വി.എസ്. മനുലാൽ മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതിദിനത്തിൽ പൊന്തൻപുഴ വനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മനുഷ്യമതിലും തീർക്കുമെന്ന് വാർത്തസമ്മേളനത്തിൽ കൺവീനർ സന്തോഷ് പെരുമ്പെട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story