Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരിച്ചടിയുടെ...

തിരിച്ചടിയുടെ ആഘാതത്തിനിടെ കേരള കോൺഗ്രസ്​ എം സ്​റ്റിയറിങ്​ കമ്മിറ്റി ചൊവ്വാഴ്​ച; ജോസഫിനെതിരെ വിമർശനമുയർന്നേക്കും

text_fields
bookmark_border
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആഘാതത്തിനിടെ ഭാവി തീരുമാനിക്കാനും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ച തിരുവനന്തപുരത്താണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്ന സാഹചര്യത്തിൽ ഇത് മറികടക്കാനുള്ള വഴികളും രാജ്യസഭ തെരഞ്ഞെടുപ്പിലെ നിലപാടും ചർച്ച ചെയ്യും. പാർട്ടി പ്രതിനിധിയായിരുന്ന ജോയ് എബ്രഹാമി​െൻറ അടക്കമുള്ള ഒഴിവുകളിലേക്കാണ് രാജ്യസഭ തെരെഞ്ഞടുപ്പ്. ഇൗ സാഹചര്യത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടണമെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, എതുമുന്നണിയോട് ആവശ്യപ്പെടുമെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. ചെങ്ങന്നൂരിൽ അവസാന നിമിഷം യു.ഡി.എഫിനെ പിന്തുണച്ചതിൽ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. യു.ഡി.എഫ് പരാജയം പാർട്ടിയുെട വിലപേശൽ ശക്തി ഇല്ലാതാക്കിയെന്ന വിലയിരുത്തലിലാണ് പല നേതാക്കളും. മനഃസാക്ഷി വോെട്ടന്ന തന്ത്രപരമായ നീക്കത്തെ അവസാനനിമിഷത്തെ കടുംപിടിത്തത്തിലൂടെ ചില നേതാക്കൾ തകിടംമറിച്ചെന്നും ഇവർ ആരോപിക്കുന്നു. പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും ലക്ഷ്യമിട്ടാണ് ഇൗ നീക്കം. യോഗത്തിൽ ഇവർക്കെതിരെ വിമർശനം ഉയരുമെന്നാണ് സൂചന. എന്നാൽ, കെ.എം. മാണിയും ജോസ് കെ. മാണിയുമാണ് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയതെന്ന് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നു. ചെങ്ങന്നൂരിലെ പ്രവർത്തകരിൽ ഒരുവിഭാഗവും ആലപ്പുഴ ജില്ലയിൽനിന്നുള്ള ചില സംസ്ഥാനനേതാക്കളും എൽ.ഡി.എഫ് സ്ഥാനാർഥിക്കായി പ്രവർത്തിച്ചതായും സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും ചർച്ചയാകും. തീരുമാനം പിഴച്ചിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. രാഷ്ട്രീയത്തിനപ്പുറമുള്ള തരംഗം തിരിച്ചറിയാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തിരുവൻവണ്ടൂരിൽ കേരള കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും നാല് അംഗങ്ങളാണ് പാർട്ടിക്കുള്ളത്. സി.പി.എമ്മി​െൻറയും കോൺഗ്രസി​െൻറയും പിന്തുണയോടെയാണ് ഭരണം. ഇത് മറച്ചുെവച്ചാണ് പ്രചാരണം. ഇതിനെ പ്രതിരോധിക്കാനുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം അധ്യാപകഭവനില്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story