Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആകാശപ്പാത പുറംഭാഗത്തെ...

ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്ക്​ ചട്ടക്കൂട്​ നിർമാണം ആരംഭിച്ചു

text_fields
bookmark_border
കോട്ടയം: നഗരമധ്യത്തിലെ . നിർമാണച്ചുമതലയുള്ള കിറ്റ്കോയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എം.സി റോഡിൽ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്ഫോമുകളുടെ ഒരുഭാഗത്ത് ചട്ടക്കൂട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ചിരുന്നു. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട് ഇരുമ്പനത്തുനിന്ന് 26ന് അർധരാത്രി എത്തിച്ചിരുന്നു. നേരേത്ത എത്തിച്ച ചട്ടക്കൂടിേനക്കാൾ വലുപ്പമേറിയതിനാൽ മുകളിൽഘടിപ്പിക്കുന്നതിന് കനത്തമഴ തടസ്സമായിരുന്നു. ഇതേ തുടർന്ന് നിർത്തിവെച്ച ജോലികളാണ് പുനഃരാരംഭിച്ചത്. അഞ്ച് റോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന ജോലികളും നടക്കും. ഇതിനൊപ്പം മുനിസിപ്പൽ ഒാഫിസ് പരിസരത്തുനിന്ന് കയറിയിറങ്ങുന്ന പ്രവേശനപടികളും തീർക്കും. അടുത്തഘട്ടമായി റൗണ്ടാനക്ക് ചുറ്റുമുള്ള മറ്റ് പാതകളുമായി ബന്ധിപ്പിക്കുന്ന ചവിട്ടുപടികൾ, ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. നിലവിൽ 40 ശതമാനത്തോളം പണികളാണ് പൂർത്തിയാക്കിയത്. ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ് 14 കൂറ്റന്‍ ഉരുക്കുതൂണുകള്‍ സ്ഥാപിച്ചത്. 14 ഉരുക്കുതൂണുകളിൽ റൗണ്ടാനക്കുള്ളിലെ തൂണുകൾക്ക് 600 മില്ലീമീറ്റർ കനവും പുറത്തുള്ള തൂണുകൾക്ക് 800 മില്ലീമീറ്റർ കനവുമാണുള്ളത്. നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾത്തട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കുന്ന സംവിധാനവും ഒരുക്കും. രണ്ടര വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാറി​െൻറ അവസാന കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ആകാശപ്പാത നിര്‍മാണം ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ജോലികള്‍ പീന്നീട് ഇഴഞ്ഞാണ് നീങ്ങിയത്. രണ്ടുവര്‍ഷത്തിനുശേഷമാണ് തൂണുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് പദ്ധതികൾക്ക് വീണ്ടും ജീവൻവെച്ചത്. യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു കോട്ടയം: പൊലീസ്-ഗുണ്ട-സി.പി.എം കൂട്ടുകെട്ടിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു. ഗാന്ധിനഗർ, ഈരാറ്റുപേട്ട, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് ജനകീയ വിചാരണ നടന്നത്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ജനകീയ വിചാരണ മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായില്‍ ഉദ്ഘാടനം ചെയ്തു. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് കെവി​െൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി.കെ. അബ്ദുല്‍സമദ് മുഖ്യപ്രഭാഷണം നടത്തി. ഇടതുപക്ഷ സര്‍ക്കാറിനെതിരെ യൂത്ത് ലീഗ് തയാറാക്കിയ കുറ്റപത്രം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷെബീര്‍ ഷാജഹാന്‍ വായിച്ചു. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അജി കൊറ്റമ്പടം, ജില്ല ഉപാധ്യക്ഷന്‍ ഷമീര്‍ വളയംകണ്ടം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എം.എം ഖാലിദ്, ജനറല്‍ സെക്രട്ടറി പി.എ. ലത്തീഫ്, മുസ്ലിം ലീഗ് ജില്ല സഹ ഭാരവാഹികളായ കുഞ്ഞുമോന്‍ കെ. മേത്തര്‍, പി.എസ്. ബഷീര്‍, കെ.എന്‍. മുഹമ്മദ് സിയ, എം.കെ. ഷിബു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് കുട്ടി, എസ്.ടി.യു ജില്ല പ്രസിഡൻറ് അസിസ് കുമാരനല്ലൂര്‍, എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ബിലാല്‍ റഷീദ്, സോമന്‍ പുതിയാത്ത്, ഫാറൂഖ് പാലപ്പറമ്പില്‍, സി. കാസിം എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story