Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി ലൈവ്​ 1

ഇടുക്കി ലൈവ്​ 1

text_fields
bookmark_border
ഒരുങ്ങണം ഇനിയും സ്കൂളുകൾ ഹൈടെക് സ്കൂളും സ്മാർട്ട് ക്ലാസ് മുറികളുമൊക്കെയായി ഇത്തവണ സ്കൂൾ പ്രവേശനോത്സവം ഉഷാർ. സ്കൂളുകൾ മോടിപിടിപ്പിച്ച് മനോഹരമാക്കി. വിദ്യാർഥികളുടെ സുരക്ഷിതയാത്രക്ക് വാഹനങ്ങൾ സജ്ജമാക്കി. മോേട്ടാർ വാഹന വകുപ്പ് സ്കൂൾ കുട്ടികളുടെ യാത്രക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ചു. വാഹന പരിശോധന നടത്തി. എന്നാൽ, ജില്ലയിൽ ഹൈറേഞ്ചിലടക്കം പല സ്കൂളുകളിലെയും വിദ്യാർഥികളുടെ സ്കൂൾ യാത്ര അത്ര സുഖകരമല്ല. വാഹന സൗകര്യമില്ലാത്തതിനാലും സുരക്ഷിത സ്കൂൾ കെട്ടിടങ്ങളുടെ അഭാവവും തന്നെ പ്രശ്നം. ഇഴജന്തുക്കളെയും വന്യമൃഗങ്ങളെയും പേടിച്ച് സ്കൂൾ വഴി താണ്ടാൻ വിധിക്കപ്പെട്ടവരും ജില്ലയിലുണ്ട്. ജില്ലയിലെ വിദ്യാലയങ്ങളിലേക്കുള്ള യാത്ര പ്രശ്നങ്ങൾ ഇന്നത്തെ 'ലൈവ്'. യാത്രയിൽ കിതക്കുന്ന പഠനം പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ ജാഗ്രത പുലർത്തുന്ന സർക്കാർ പേക്ഷ, ഇടുക്കിയുടെ മലയോര മേഖലയിലേക്ക് എത്തുന്നേയുള്ളു. കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിൽ നന്നായെങ്കിലും കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനടക്കം സൗകര്യം പരിമിതമാണ്. അടിസ്ഥാന സൗകര്യമില്ലാത്ത സ്കൂളുകളും ഉണ്ട്. ഹൈറേഞ്ച് മേഖലയിലെ പല വിദ്യാലയങ്ങളിലും ബസ് സൗകര്യമില്ലാത്തതിനെ തുടർന്ന് പലപ്പോഴും സമാന്തര സർവിസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. ഇവർ വലിയ നിരക്കാണ് വിദ്യാർഥികളിൽനിന്ന് ഇൗടാക്കുന്നത്. സ്കൂൾ സമയങ്ങളിൽ ബസുകളുടെ കുറവും വെല്ലുവിളി സൃഷ്ടിക്കുന്നു. ഗോത്രസാരഥി എന്ന പേരിൽ സർക്കാർ സ്കൂളുകളിൽ വാഹന സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതി​െൻറ പ്രയോജനം പലയിടത്തും വേണ്ട രീതിയിൽ ലഭ്യമാകുന്നില്ല. ഫണ്ട് മുടങ്ങിയതോടെയാണ് പദ്ധതി തടസ്സപ്പെട്ടത്. ഹൈറേഞ്ച് മേഖലകളിലെ മാങ്കുളം, ആനക്കുളം എന്നിവിടങ്ങളിൽ വിദ്യാർഥികൾ പഠിക്കുന്നത് അടിമാലി, മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ്. സ്കൂൾ സമയത്ത് വേണ്ടത്ര ബസ് സർവിസുകൾ ഇല്ലാത്തതിനാൽ സമയത്ത് സ്കൂളിലെത്താൻ കഴിയാതെ വരുന്നത് മറ്റൊരു പ്രശ്നം. കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യയാത്ര ഹൈറേഞ്ച് മേഖലയിലെ ചുരുക്കം റൂട്ടിലാണ് ലഭിക്കുന്നത്. മറ്റ് റൂട്ടുകളിൽ മുഴുവൻ യാത്രനിരക്കും നൽകണം. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് താങ്ങാനാകില്ല. ഇടുക്കിയിലെ ചില മേഖലകളിൽ കാട്ടാനശല്യവും വിദ്യാർഥികളുടെ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നു. രാജകുമാരി, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ സ്കൂൾ വഴിയിൽ ആനയെത്തിയ നിരവധി സംഭവങ്ങളുണ്ട്. എന്തിന് സ്കൂൾ മുറ്റത്തുവരെ കഴിഞ്ഞ വർഷം ആന കയറി. മഴ കനക്കുന്നതോടെ ഇൗ മേഖലകളിലെ സ്കൂൾ യാത്രയും അതിസാഹസികം തന്നെ. ആവലാതികളിൽ തോട്ടം മേഖല സ്കൂളുകൾ; വിദ്യാർഥികളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂന്നാറിലെ തോട്ടം മേഖല സ്‌കൂളുകള്‍ നൂറുശതമാനം നേട്ടം കൊയ്യുേമ്പാഴും പരാധീനകളും ആവലാതികളും ഒഴിഞ്ഞിട്ടില്ല. യാത്രക്ലേശമാണ് തോട്ടം മേഖലയിലെ സ്‌കൂളുകളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന പ്രധാന പ്രശ്നം. വിസ്തൃത ഭൂപ്രദേശമായ മൂന്നാറില്‍നിന്ന് കിലോമീറ്ററുകള്‍ക്ക് അകലെയാണ് മിക്ക സ്‌കൂളുകളും. ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പ് എത്തിച്ചേരണമെങ്കില്‍ അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെടണം. സ്‌കൂള്‍വിട്ട് തിരികെയെത്താനാകെട്ട ഏഴുമുതൽ എട്ടുവരെയാകും. ഒറ്റപ്പെട്ട പ്രദേശങ്ങളായ ഗുണ്ടുമല, തെന്മല, വാഗുവര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മൂന്നാറിലെത്തി പഠിക്കുന്ന നിരവധി കുട്ടികളുണ്ട്. വാഹനങ്ങളുടെ അപര്യാപ്തത മുതല്‍ സ്‌കൂള്‍ കുട്ടികളുടെ കുത്തിനിറച്ച് എത്തുന്ന ഓട്ടോ യാത്രയും അപകടസാധ്യതയുണര്‍ത്തുന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയാണ് മറ്റൊരു പ്രശ്നം. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന സ്‌കൂളുകളും തോട്ടമേഖലയില്‍ നിരവധിയാണ്. ആദിവാസിക്കുട്ടികള്‍ പഠിക്കുന്ന മൂന്നാറിലെ മോഡല്‍ െറഡിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒരു കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സ്ഥിതിയും ദയനീയമാണ്. മൂന്നാര്‍ ഗ്രാംസ്ലാന്‍ഡ് റോഡിന് സമീപത്തുള്ള അധ്യാപകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി. മൂന്നാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തി​െൻറ സ്ഥിതിയും മറ്റൊന്നല്ല. പരാധീനതകള്‍ക്ക് നടുവില്‍ നൂറുശതമാനം വിജയം കൊയ്തെടുക്കുമ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story